Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍

How to take bath well
, ശനി, 22 ജൂലൈ 2023 (15:49 IST)
ശരീരം വൃത്തിയായിരിക്കാനും രോഗങ്ങളെ പ്രതിരോധിക്കാനും ദിവസവും കുളിക്കേണ്ടത് അത്യാവശ്യമാണ്. കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 
 
1. ഇളം ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കുളിക്കാവുന്നതാണ്. അമിതമായ ചൂടുള്ള വെള്ളത്തില്‍ ഒരിക്കലും കുളിക്കരുത്
 
2. ശരീരത്തില്‍ എല്ലാ ഭാഗത്തും വെള്ളം എത്തിയതിനു ശേഷം മാത്രം സോപ്പ് ഉപയോഗിക്കുക 
 
3. കഴുത്തില്‍ നിന്നാണ് സോപ്പ് തേച്ച് തുടങ്ങേണ്ടത്. കാലുകളില്‍ നിര്‍ബന്ധമായും സോപ്പ് തേയ്ക്കണം. വിരലുകള്‍ക്കിടയിലും സോപ്പ് തേച്ച് വൃത്തിയാക്കണം
 
4. ശരീരത്തിലേക്ക് വെള്ളം ഒഴിക്കുമ്പോള്‍ തലയില്‍ നിന്ന് തന്നെ ഒഴിച്ച് തുടങ്ങണം 
 
5. ചര്‍മ്മത്തില്‍ നിന്ന് അഴുക്ക് നീക്കം ചെയ്യാന്‍ ഒരുപാട് സമയം സ്‌ക്രബ് ചെയ്യണമെന്നില്ല. കൂടുതല്‍ സമയം സ്‌ക്രബ് ചെയ്യുന്നത് ചര്‍മ്മത്തിനു ദോഷം ചെയ്യും 
 
6. ബോഡി വാഷ്, സോപ്പ് എന്നിവ ഉപയോഗിച്ച് മുടിയും മുഖവും വൃത്തിയാക്കരുത്. മുടി വൃത്തിയാക്കാന്‍ ഷാംപുവും മുഖം വൃത്തിയാക്കാന്‍ ഫെയ്‌സ് വാഷും ഉപയോഗിക്കണം 
 
7. ശരീരം വൃത്തിയാകാന്‍ ദിവസത്തില്‍ ഒരു നേരം കുളിച്ചാലും മതി 
 
8. ചര്‍മ്മത്തില്‍ സോപ്പ് ഒരുപാട് പതപ്പിക്കരുത്. അത് ചര്‍മ്മത്തിനു ദോഷം ചെയ്യും 
 
9. കുളിക്കുന്നതിനൊപ്പം സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയാക്കാന്‍ സമയം കണ്ടെത്തണം 
 
10. കുളി കഴിഞ്ഞ് ശരീരം തുടയ്ക്കാന്‍ ഉപയോഗിക്കുന്ന ടവല്‍ രണ്ട് ദിവസം കൂടുമ്പോള്‍ കഴുകണം 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരത്തില്‍ പ്രോട്ടീന്‍ അധികമായാല്‍ എന്ത് സംഭവിക്കും? എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാകാം?