Select Your Language

Notifications

webdunia
webdunia
webdunia
webdunia

Zinc Rich Food: സിങ്ക് കൂടുതലുള്ള ഈഭക്ഷണങ്ങള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

Zinc Rich Food: സിങ്ക് കൂടുതലുള്ള ഈഭക്ഷണങ്ങള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 3 ഏപ്രില്‍ 2024 (09:31 IST)
സിങ്ക് ശരീരത്തിന് അത്യാവശ്യം വേണ്ട മിനറലാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ ആരോഗ്യത്തിന് ധാരാളം സിങ്ക് അടങ്ങിയ ഭക്ഷണമാണ് ഓയിസ്റ്റര്‍. വളരെ കുറച്ച് ഓയിസ്റ്റര്‍ കഴിച്ചാല്‍ തന്നെ ദിവസവും ശരീരത്തിനാവശ്യമായ സിങ്ക് നിങ്ങള്‍ക്ക് ലഭിക്കും. മറ്റൊന്ന് ചുവന്ന മാംസമാണ്. പ്രത്യേകിച്ച് ബീഫും ലാംമ്പും. ഇവയില്‍ ധാരാളം സിങ്ക് ഉണ്ട്. ചുവന്ന മാംസത്തെ അപേക്ഷിച്ച് ചിക്കനില്‍ സിങ്കിന്റെ അളവ് കുറവാണ്. എന്നാലും ചിക്കന്റെ തൊലിയില്‍ ധാരാളം സിങ്ക് കാണപ്പെടുന്നു. 
 
ഞണ്ട്, കൊഞ്ച്, ഷെല്‍ഫിഷ് എന്നിവയിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. അതേസമയം നിങ്ങള്‍ ഒരു വെജിറ്റേറിയനാണെങ്കില്‍ മത്തന്‍കുരു, നട്‌സ്, പയര്‍വര്‍ഗങ്ങള്‍, പാലുല്‍പന്നങ്ങള്‍, മുഴുധാന്യങ്ങള്‍, ഡാര്‍ക് ചോക്ലേറ്റ് എന്നിവയിലും ധാരാളം സിങ്കുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാത്രി ബിരിയാണി കഴിക്കാറുണ്ടോ? ഉറക്കം പോകും !