അവള്‍ ചോദിക്കും, വേദനയോ... എന്താണത് ?; പങ്കാളിയെ രതിമൂർച്ഛയിലെത്തിക്കാനുള്ള ചില സൂത്രപ്പണികള്‍ !
പങ്കാളിയെ രതിമൂർച്ഛയിലെത്തിക്കാനുള്ള അഞ്ച് സൂത്രപ്പണികള്‍
കിടപ്പറയില്‍ പതിവുകള്‍ ആവര്‍ത്തിക്കുമ്പോള്‍ കുടുംബബന്ധത്തില്‍ താളപ്പിഴവുകള്‍ പതിവാകും. പുതിയ പരീക്ഷങ്ങള്‍ പരീക്ഷിക്കാതെ നാണം പുലര്‍ത്തുന്നവരാണ് ലൈംഗിക ജീവിതത്തിന്റെ പുതുമകള്‍ നശിപ്പിക്കുന്നത്. മുപ്പത് കഴിയുന്ന സ്‌ത്രീകള്‍ക്ക് പതിവ് പൊസിഷനുകളും രീതികളും വെറുപ്പ് സമ്മാനിക്കും. ഇത്തരക്കാര്‍ പുതുമയുള്ളതും ആകര്‍ഷണം സമ്മാനിക്കുന്നതുമായ ലൈംഗികതയാണ് ആഗ്രഹിക്കുന്നത്. വേദനയാണ് മിക്ക സ്‌ത്രീകളെയും ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. ശക്തമായ വേദനകാരണം രതിമൂർച്ഛയുടെ വക്കില്‍ നിന്ന് തെന്നിമാറുകയും ചെയ്യും. സെക്‍സ് ജീവിതത്തില്‍ രതിമൂർച്ഛയില്‍ എത്താനായി പരീക്ഷിക്കാവുന്ന പുതിയ മാര്‍ഗങ്ങളാണ് ഇവ.
ഓറൽ സെക്‍സ്:
പുരുഷനും സ്‌ത്രീയും ഒരുപോലെ കൊതിക്കുന്നതാണ് ഓറല്‍ സെക്‍സ്. സ്‌ത്രീകളെ രതിമൂർച്ഛയുടെ വക്കിലെത്തിക്കാനും ഈ രീതിക്കാവും. പുരുഷന് ലഭിക്കുന്ന വ്യത്യസ്തമായ അനുഭവമാണ് ഓറല്‍ സെക്‍സ്. ലൈംഗികതയില്‍ നിന്ന് വേദന അകറ്റി നിര്‍ത്താനും പുത്തന്‍ ഉണര്‍വും സമ്മാനിക്കാന്‍ ഓറല്‍ സെക്‍സിന് കഴിയും.
കിടപ്പറയിലെ വസ്ത്രധാരണത്തിലെ പുതുമകൾ:
എന്നും ഒരേ വസ്‌ത്രങ്ങള്‍ ധരിക്കുന്നത് പരസ്‌പരമുള്ള ആകര്‍ഷണം കുറയ്‌ക്കുന്നതിന് ഇടയാക്കും. ചില നിറങ്ങള്‍ക്ക് ആവേശവും താല്‍പ്പര്യവും സമ്മാനിക്കാന്‍ കഴിയും. സെക്‍സിയായിട്ടുള്ള വസ്‌ത്രങ്ങള്‍ ധരിക്കുന്നത് വഴി ഉത്തേജനം തോന്നിക്കാനും നല്ല മൂഡ് ലഭിക്കാനും സാധിക്കും.
ബാത്‌റൂം സെക്‍സ്:
ബാത്‌റൂം സെക്‍സ് പുതിയ അനുഭൂതി നല്‍കുന്ന ഒന്നാണ്. സ്‌ത്രീകളാണ് ഈ രീതി കൂടുതല്‍ ഇഷ്‌ടപ്പെടുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഷവറിന് കീഴെ കെട്ടിപ്പുണര്‍ന്ന് കിടക്കുന്നതും സാവധാനത്തില്‍ സമയമെടുത്ത് ബന്ധപ്പെടുന്നതും പിന്നീട് ഒരുമിച്ച് കുളിക്കുന്നതും കിടപ്പറയില്‍ പുതിയ ഉണര്‍വ് നല്‍കും. ഇന്റർനെറ്റിലും ബ്ലൂഫിലിമുകളിലും കാണുന്ന ഈ രീതികള്‍ പെണ്‍കുട്ടികളെയാണ് കൂടുതലായി ആകര്‍ഷിക്കുന്നത്.
പുതിയ പൊസിഷനുകൾ:
കിടപ്പറയില്‍ എന്നും പതിവുകള്‍ വേണ്ട, ഇത് രതിയുടെ തീവ്രത കുറയ്‌ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പല പൊസിഷനുകളും പരീക്ഷിക്കുകയും പങ്കാളിയോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊടുക്കുകയും വേണം. ഭാരം മുഴുവന്‍ പങ്കാളിയുടെ ശരീരത്തിലേക്ക് വരുന്ന രീതി ഒഴിവാക്കണം. ശ്വസനം തടസപ്പെട്ടാൽ ബന്ധപ്പെടലിന്റെ ആസ്വാദ്യത നഷ്ടമാകും എന്നോർക്കുക. പങ്കാളികളുടെ ഇഷ്ടാനിഷ്ടങ്ങൾ, ആഹ്ലാദങ്ങൾ ഒക്കെ പരസ്പരം സംക്രമിപ്പിച്ചാൽ അതിന് ആസ്വാദ്യത വർധിക്കും. നിങ്ങൾ ആനന്ദത്തിന്റെ പരകോടിയിലെത്തുമ്പോൾ അക്കാര്യം ഇണയെ അറിയിക്കാൻ മടിക്കുകയേ വേണ്ട.
സെക്സ് മസാജുകൾ:
സെക്‍സ് മസാജുകള്‍ക്ക് പങ്കാളിയുടെ വികാരങ്ങളെ ഉണര്‍ത്താനും ഗാഡമായ സെക്‍സിലേക്ക് നയിക്കാനും സാധിക്കും. ശരീരത്തിന് ഉണര്‍വും ഉന്മേഷവും പകരുന്ന ഒന്നുമാണ് സെക്‍സ് മാസാജുകള്‍. ശരീരത്തിന് ആകര്‍ഷകമായ രൂപഭംഗി സമ്മാനിക്കുന്നതിനും ഇത് കാരണമാകും.
സെക്സിലെ പരീക്ഷണങ്ങളിൽ ഭാര്യയുടെ താൽപര്യം മനസിലാക്കാതെ പുരുഷൻ നീക്കം നടത്തുന്നതാണ് പലപ്പോഴും വിപരീതഫലമുണ്ടാക്കുന്നതെന്നാണ് സെക്സോളജിസ്റ്റുകൾ പറയുന്നത്. പങ്കാളികൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവത്തിലേക്കാണ് ഇവ വിരൽചൂണ്ടുന്നതെന്നും അവർ പറയുന്നു. അതുപോലെ ഏതാണ്ട് 25 ശതമാനം സ്ത്രീകളിൽ ലൈംഗികതയോടുള്ള താൽപര്യക്കുറവും കാണുന്നു. ഓർഗാസമില്ലായ്മ, വേദന എന്നിവ മുതൽ പങ്കാളിയുടെ ലൈംഗിക പെരുമാറ്റത്തിലെ പൊരുത്തക്കേടുകൾ, മാനസിക സമ്മർദം തുടങ്ങി ഒരുപാടു കാരണങ്ങൾ ഇതിനു പറയാനാകും.