Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശുപത്രിയില്‍ നിറയെ രോഗികള്‍, എന്നാല്‍ ഡോക്‍ടര്‍മാര്‍ക്ക് എന്തുകൊണ്ട് അസുഖം വരുന്നില്ല? ആലോചിച്ചിട്ടുണ്ടോ നിങ്ങള്‍ ?

രോഗം വരാതെ ശരീരത്തെ കാത്തുസൂക്ഷിക്കുന്നത് ഒരു കലയാണ്!

ആശുപത്രിയില്‍ നിറയെ രോഗികള്‍, എന്നാല്‍ ഡോക്‍ടര്‍മാര്‍ക്ക് എന്തുകൊണ്ട് അസുഖം വരുന്നില്ല? ആലോചിച്ചിട്ടുണ്ടോ നിങ്ങള്‍ ?
, ചൊവ്വ, 3 ജനുവരി 2017 (18:21 IST)
നമ്മള്‍ ഒരാശുപത്രിയിലേക്ക് ചെല്ലുമ്പോള്‍ അവിടെ കാണുന്ന സ്ഥിരം കാഴ്ചകള്‍ എന്തൊക്കെയാണ്? എങ്ങും എവിടെയും രോഗികള്‍. ചിലര്‍ ചുമച്ചുകൊണ്ടേയിരിക്കുന്നു. ചിലര്‍ കടുത്ത പനി ബാധിച്ച് കിടക്കുന്നു. ചിലര്‍ക്ക് മാരകമായ രോഗങ്ങള്‍. പകരുന്ന ത്വക് രോഗങ്ങള്‍. ഡങ്കിപ്പനി, എലിപ്പനി പോലെ വിവിധതരം അസുഖങ്ങള്‍.
 
ഈ രോഗികള്‍ക്കിടയിലൂടെ മുഖത്തൊരു പുഞ്ചിരിയുമായി എല്ലാവരെയും ശ്രദ്ധയോടെ ശുശ്രൂഷിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തുകൊണ്ട് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഡോക്‍ടര്‍മാരെയും നിങ്ങള്‍ക്ക് കാണാം. അപ്പോഴൊരു ചോദ്യം നിങ്ങളുടെ മനസില്‍ ഉദിച്ചിരിക്കാന്‍ ഇടയില്ലേ? എന്തുകൊണ്ടാണ് നിരവധി പകര്‍ച്ചവ്യാധികളുള്ള രോഗികളുമായി അടുത്തിടപഴകുന്ന ഡോക്‍ടര്‍മാര്‍ക്ക് രോഗം വരാത്തത്?
 
രോഗങ്ങള്‍ ഒന്നും തങ്ങളെ ആക്രമിക്കാതിരിക്കാനായി ഡോക്ടര്‍മാര്‍ കൈക്കൊള്ളുന്ന ചില മുന്‍‌കരുതലാണ് ഇതിന് കാരണം. അവ എന്തൊക്കെയാണെന്ന് നോക്കാം.
 
എന്ത് വസ്തുവില്‍ സ്പര്‍ശിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയായി കഴുകുക
 
രോഗികളെ സ്പര്‍ശിക്കുന്നതിന് മുമ്പും പിന്നീടും ഡോക്ടര്‍മാര്‍ അവരുടെ കൈകള്‍ കഴുകി വൃത്തിയാക്കുന്നു. രോഗാണുക്കള്‍ കടന്നുവരാതെയിരിക്കാന്‍ അത് കാരണമാകുന്നു. രോഗികളെ മാത്രമല്ല, എന്ത് വസ്തുക്കളില്‍ നിങ്ങള്‍ സ്പര്‍ശിക്കുന്നുവോ, അവയില്‍ നിന്നൊക്കെ രോഗാണുക്കള്‍ പകരാം. അതുകൊണ്ടുതന്നെ എപ്പോഴും കൈകള്‍ കഴുകി വൃത്തിയാക്കുന്നത് നല്ലതാണ്. സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്. സാനിറ്റൈസറുകള്‍ എപ്പോഴും ഒപ്പം സൂക്ഷിക്കുന്നതും നല്ലതാണ്. ബാത്‌റൂമില്‍ പോയി വരുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ കൈകള്‍ ശുചിയാക്കിയിരിക്കണം.
 
വ്യായാമം
 
രോഗം പകരുന്നത് നമ്മുടെ രോഗപ്രതിരോധശേഷി തകരുമ്പോഴാണ്. എപ്പോഴും പനി ബാധിക്കുന്ന ചിലരെ കണ്ടിട്ടില്ലേ? അവര്‍ക്ക് രോഗപ്രതിരോധ ശേഷി കുറവായതുകൊണ്ടാണത്. അതുകൊണ്ടുതന്നെ വ്യായാമം സ്ഥിരമാക്കുക. നടക്കുന്നത് നല്ലൊരു വ്യായാമമുറയാണ്. എല്ലാ ദിവസവും രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതം വ്യായാമം ചെയ്യുന്നത് പ്രയോജനപ്രദമായ സംഗതിയാണ്.
 
ആരോഗ്യപ്രദമായ ഭക്ഷണം
 
കാണുന്നതെന്തും വാങ്ങിക്കഴിക്കുന്ന ശീലമാണ് പലപ്പോഴും അസുഖങ്ങള്‍ വരുത്തിവയ്ക്കുന്നത്. നല്ല പച്ചക്കറി, നല്ല മാംസാഹാരം ഇവ ശീലമാക്കുക. ചിലപ്പോള്‍ കുറച്ച് കൂടുതല്‍ പണം നല്‍കേണ്ടിവന്നേക്കാം. അസുഖം മാറുന്നതിനായി ചെലവഴിക്കുന്ന പണത്തേക്കുറിച്ച് ആലോചിച്ചാല്‍ ഇത് ഒന്നുമല്ല.
 
അമിതമായി മധുരം കഴിക്കുന്നത് ഒഴിവാക്കുക
 
അമിതമായി മധുരം കഴിക്കുന്നത് ഒഴിവാക്കിയാല്‍ പല അസുഖങ്ങളെയും തടയാം. ജലദോഷവും അലര്‍ജിയുമൊക്കെയുള്ളവര്‍ മധുരപലഹാരങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നതാണ് നല്ലത്. 
 
മദ്യപാനം ഒഴിവാക്കുക
 
മദ്യപാനശീലമുണ്ടെങ്കില്‍ അത് പൂര്‍ണമായും അവസാനിപ്പിക്കണം. നമ്മുടെ രോഗപ്രതിരോധശേഷിയെ പൂര്‍ണമായും തകര്‍ക്കുന്നതാണ് മദ്യം. 
 
രോഗം വരാതെ ശരീരത്തെ കാത്തുസൂക്ഷിക്കുന്നത് ഒരു കലയാണ്. ഡോക്‍ടര്‍മാരെപ്പോലെ എല്ലാവരും അതില്‍ വിദഗ്ധരാവുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഞ്ചി മാഹാത്മ്യം; മികച്ച ഉദ്ധാരണത്തിനും ലൈംഗിക സുഖത്തിനും ഇഞ്ചി കേമൻ!