Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ രീതികള്‍ ശരിക്കും പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ അത് ശരിക്കും ആസ്വദിക്കാന്‍ പറ്റൂ !

ആസ്വാദ്യകരമായ സെക്സിനുവേണ്ട മുൻഗണനാക്രമം

ഈ രീതികള്‍ ശരിക്കും പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ അത് ശരിക്കും ആസ്വദിക്കാന്‍ പറ്റൂ !
, ശനി, 30 സെപ്‌റ്റംബര്‍ 2017 (14:39 IST)
ലൈംഗികബന്ധത്തില്‍ പ്രധാനമായും മൂന്ന് ഘട്ടങ്ങളാണുള്ളത്. ഫൊർപ്ലേ, പ്ലേ, ആഫ്റ്റർ പ്ലേ എന്നിവയാണ് അവ. സെക്സിന്റെ നല്ലൊരു തുടക്കമാണ് ഫൊർപ്ലേ എന്ന പൂർവലീല. പരസ്പരം ലൈംഗികതയിലേക്ക് ഉണരാൻ ഇത് സഹായകമാകും. പരസ്പരമുള്ള ആലിംഗനം, തൊട്ടും തലോടിയുമുള്ള സ്പർശനം, ചുംബനം എന്നിവയെല്ലാം ഫോർപ്ലേയുടെ ഭാഗമാണ്.  
 
ഇതിന് ശേഷമായിരിക്കണം രണ്ടാം ഘട്ടമായ പ്ലേ അഥവാ യഥാർഥ ലൈംഗികബന്ധം ആരംഭിക്കേണ്ടത്. പങ്കാളികള്‍ക്ക് രതിമൂർച്ഛ എത്തുന്നതോടെയാണ് ഈ ഘട്ടം അവസാനിക്കുന്നത്. രതിമൂർച്ഛയിലൂടെ കിട്ടിയ ശാന്തമായ മാനസികാവസ്‌ഥയെ ശരിയായവിധത്തില്‍ പ്രയോജനപ്പെടുത്തണമെങ്കിൽ അവർ പരസ്പരം പുണർന്നു കിടക്കുകയോ, സംസാരിക്കുകയോ ഒക്കെ ചെയ്യണം. 
 
ഈ കാര്യങ്ങളെല്ലാം ചെയ്യുന്നതിലൂടെ പങ്കാളികൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിൽ ഉറപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഈ മൂന്നാം ഘട്ടത്തെയാണ് ആഫ്റ്റർ പ്ലേ എന്നു പറയുന്നത്. ഒന്നിന് പിറകെ ഒന്നൊന്നായി മൂന്നും ഘട്ടങ്ങളും പൂർത്തിയാകുമ്പോള്‍ മാത്രമേ ലൈംഗികബന്ധം ആസ്വാദ്യകരമാകുന്ന വിധത്തില്‍ ലക്ഷ്യത്തിലെത്തി എന്നു പറയാന്‍ കഴിയുകയുള്ളൂ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അധരത്തിനഴകേകാം; ആരും കൊതിക്കുന്ന ചുണ്ടുകള്‍ക്കായി ഇതാ ചില പൊടിക്കൈകള്‍ !