Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബ ജീവിതം സുഖകരമല്ലല്ലേ?; ഈ ചെറിയ കാര്യങ്ങള്‍ ഒന്ന് മാറ്റി നോക്കൂ !

കുടുംബ ജീവിതം സുഖകരമാക്കാന്‍ ഈ വഴികള്‍ ഉപയോഗിക്കൂ...

കുടുംബ ജീവിതം സുഖകരമല്ലല്ലേ?; ഈ ചെറിയ കാര്യങ്ങള്‍ ഒന്ന് മാറ്റി നോക്കൂ !
, ബുധന്‍, 17 മെയ് 2017 (11:56 IST)
ന്യൂ ജനറേഷന്‍ കാലത്ത് ജീവിതത്തില്‍ സമാധാനവും സന്തോഷവും അനുഭവിക്കുന്നവര്‍ വളരെ ചുരുക്കം പേരാണ്.  ആധുനിക കാലഘട്ടത്തിലെ ജീവിതരീതികളും പ്രവര്‍ത്തന മേഖലകളും എല്ലാം വ്യത്യസ്തമായതു കൊണ്ടാണ്  ഓരോരുത്തരുടേയും ജീവിതത്തില്‍ സന്തോഷത്തിനും സമാധാനത്തിനും സ്ഥാനമില്ലാതായത്. എന്നാല്‍ സന്തുഷ്ട ജീവിതം നയിക്കുന്നതിന് എന്തെല്ലാമാണ് നമുക്ക് ചെയ്യാന്‍ കഴിയുകയെന്ന് പരിശോധിച്ചാലോ?
 
അതില്‍ ആദ്യം ചെയ്യേണ്ടത് ഏതൊരാളും മറ്റുള്ളവരോടു തുറന്ന മനസ്സും അതുപോലെ മഹാമനസ്‌കതയും പുലര്‍ത്താന്‍ ശ്രദ്ധിക്കണം എന്നതാണ്. കുടാത ക്ഷോഭമില്ലാത്തതും ശാന്തമായതുമായ ജീവിതം നയിക്കാന്‍ ശ്രദ്ധിക്കണം. ജീവിക്കുക, അതുപോലെ ജീവിക്കാന്‍ അനുവദിക്കുക എന്ന തത്വം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം
 
പ്രകൃതിയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതും വളരെ അത്യാവശ്യമാണ്. നിഷേധാത്മക സമീപനം അവസാനിപ്പിക്കാന്‍ എല്ലാവരും ശ്രമിക്കണം. ആരോഗ്യകരമായ വിശ്രമ വേളകള്‍ കണ്ടെത്താന്‍ ശ്രമിക്കുക. ഞായറാഴ്ച കുടുംബത്തിനുവേണ്ടിയാണ്. അതു കുടുംബത്തോടൊപ്പം മാത്രമായി ചിലവഴിക്കാന്‍ നോക്കുക. എല്ലാവരും സമാധാനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതും വളരെ അത്യാവശ്യമാണ്. അത് പോലെ അനാവശ്യമായ സമ്മര്‍ദം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുന്ദരമായ നഖം സ്വന്തമാക്കാന്‍ സാധിക്കുന്നില്ലേ? ഇതാണ് കാരണം !