മുപ്പത് കഴിഞ്ഞതോടെ എല്ലാം നഷ്ടമായി എന്ന ചിന്തയാണോ ? അറിഞ്ഞോളൂ... അതല്ല സത്യം !
സ്ത്രീകളുടെ ആരോഗ്യത്തിനായി ചില നുറുങ്ങുകള്‍ !
സ്ത്രീകള്‍ അവരുടെ ജോലികളിലൂടെയും കഠിന പ്രവര്‍ത്തികളിലൂടെയും എന്നും കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആരെങ്കിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാറുണ്ടോ ? ഇല്ലയെന്ന് പറയുന്നതാകും ശരി. വീട്ടിലെ എല്ലാവരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന സ്ത്രീകള്‍ അവരുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ മറന്നു പോകുന്നു.
30 വയസാകുമ്പോള്‍ തന്നെ ഇന്നത്തെ സ്ത്രീകളുടെ അവസ്ഥ വളരെ ഗുരുതരമാണ്. ആരോഗ്യപരമായ കുറെ പ്രശ്നങ്ങള്‍ പിന്നീടങ്ങോട്ട് അവര്‍ നേരിടുന്നു. എന്നാല്‍ ഒരു കാര്യമറിഞ്ഞോളൂ... അവരുടെ ആരോഗ്യത്തിന് വേണ്ടി ഈ കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറായാല്‍ ഇനി മുതലെങ്കിലും നിങ്ങളുടെ ആരോഗ്യം സുരക്ഷിതക്കാം.
വ്യായാമം ചെയ്യുന്നത് പലപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. 30 വയസ്സുകളില്‍ സ്ത്രീകളില്‍ മസിലുകളുടെ നഷ്‌ടം തുടങ്ങും. ഇങ്ങനെ മസിലുകള്‍ നഷ്ട്പ്പെടുമ്പോള്‍ സ്വാഭാവികമായും മടിയുണ്ടാകും. എന്നാല്‍ വ്യായാമം ഒരു പരിധിവരെ അതിനെ ഇല്ലാതക്കുന്നു. പോഷകം ഗുണങ്ങള്‍ ധാരാളമുള്ള ഭക്ഷണം കഴിക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം.
ഭക്ഷണത്തില്‍ ഫൈബര്‍ അടങ്ങിയവ കൂടുതലായും ഉപയോഗിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 30 വയസാകുമ്പോള്‍ കൊഴുപ്പ് ശരീരത്തില്‍ അടിയാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. കഴിക്കുന്ന ഭക്ഷണം എന്തോ ആയിക്കൊള്ളട്ടെ, അത് സമാധാനത്തില്‍ ആസ്വദിച്ച് കഴിക്കാന്‍ സ്ത്രീകള്‍ ശ്രമിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാകും.
ധാരാളം ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തില്‍ പലതരത്തിലുള്ള പോഷകഗുണം പ്രധാനം ചെയ്യും. കുടാതെ മുപ്പത് വയസ്സാകുമ്പോള്‍ ശരീരത്തിലെ എല്ല് പൊടിയുന്ന രോഗങ്ങള്‍ കാണാറുണ്ട്. ഇത് കാത്സ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്നതാണ്. അത് കൊണ്ട് തന്നെ കാത്സ്യം കൂടുതലായി അടങ്ങിയ പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.