Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുക്കള വഴി സുന്ദരിയാകാം

അടുക്കള
, വ്യാഴം, 29 ഒക്‌ടോബര്‍ 2009 (14:55 IST)
PRO
PRO
ചുമ്മാ പറയുന്നതല്ല! പാചക പരീക്ഷണങ്ങള്‍ നടത്തുന്നതിനിടയ്‌ക്ക് മുഖത്തും ചില ‘കിച്ചണ്‍ ടിപ്‌സ്’ പയറ്റി നോക്കാവുന്നതേയുള്ളൂ. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എന്നൊക്കെ പറയുന്നത് പോലെ തക്കാളി മുതല്‍ മുട്ട വരെ ഈ സൌന്ദര്യ വര്‍ദ്ധക ടിപ്പുകളില്‍ ഉണ്ട്. ഇനി വെറുതേ ബ്യൂട്ടി പാര്‍ലറില്‍ പോയി ‘ക്യൂ’ നിന്ന് കാശ് കൊടുത്ത് കീശ കാലിയാക്കണ്ട. ആ സമയം കൊണ്ട് നേരെ അടുക്കളയിലിരിക്കുന്ന ‘വെജിറ്റബിള്‍സി’ന്‍റെ അടുത്തും മറ്റും ഒന്നു ചെന്ന് നോക്കാം.

നീളവും മിനുസവുമുള്ള തലമുടിയാണല്ലോ സൌന്ദര്യത്തിന്‍റെ പ്രധാന അളവുകോല്‍. അതുകൊണ്ട് തന്നെ മുടി സംരക്ഷണ കാര്യത്തില്‍ അടുക്കളയില്‍ നിന്ന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആദ്യം നോക്കാം. ആദ്യം തന്നെ കൈ കോഴിമുട്ടയുടെ നേരെ പോകട്ടെ. മുട്ട പൊട്ടിച്ച് മുട്ടയുടെ വെള്ള മാത്രമെടുക്കുക. മുടിയില്‍ തേച്ചു പിടിപ്പിച്ച് വയ്‌ക്കുക. അല്പസമയത്തിനു ശേഷം ഇത് കഴുകിക്കളയുക. മുടിക്ക് നല്ല ആരോഗ്യവും തിളക്കവും ലഭിക്കും.

അച്ചാറിടാന്‍ വാങ്ങിവെച്ച നാരങ്ങയും, ബീറ്റ്‌റൂട്ടും ഒക്കെ അടുത്തുണ്ടോ. പേടിക്കണ്ട, ഇവരും നമുക്ക് ആവശ്യമുള്ളവര്‍ തന്നെ. ചര്‍മ്മകാന്തി ലഭിക്കാന്‍ നാരങ്ങ മികച്ച ഔഷധമാണ്. നാരങ്ങാനീരും പാലും തേനും ചേര്‍ത്ത് ത്വക്കില്‍ പുരട്ടുക. കുറച്ചുസമയം കഴിഞ്ഞ് കഴുകി കളയുക. ചര്‍മ്മം തിളങ്ങും. പക്ഷേ, തിളക്കം കൂട്ടാന്‍ നാരങ്ങാനീര് തനിയെ ഉപയോഗിക്കരുത്. കാരണം വേറൊന്നുമല്ല നാരങ്ങാനീര് സിട്രിക് ആസിഡാണ് എന്നതുതന്നെ.

എന്തുപറ്റി? ബീറ്റ്‌റൂട്ട് അരിഞ്ഞു കഴിഞ്ഞപ്പോഴേക്കും കൈ ബീറ്റ്‌റൂട്ട് പോലെയായോ. കൈയും ബീറ്റ്‌റൂട്ടും തിരിച്ചറിയാന്‍ വയ്യെന്നാണോ പറയുന്നത്. എങ്കില്‍ നേരെ ചുണ്ടിലേക്ക് കൈ വച്ചോളൂ. വെറുതെ പറയുന്നതല്ല, ബീറ്റ്‌റൂട്ട് നീര് ചുണ്ടില്‍ തേയ്‌ക്കുന്നത് ചുണ്ടിന്‍റെ ചുവപ്പ് നിറം വര്‍ദ്ധിപ്പിക്കും.

അടുക്കളയിലെ ഒഴിവാക്കാനാവാത്ത വിഭവങ്ങളാണ് ഉരുളക്കിഴങ്ങും തക്കാളിയും. ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് മുഖസൌന്ദര്യത്തിനും നല്ലതാണ്. ഉരുളക്കിഴങ്ങ് ചാറും തക്കാളിച്ചാറും ചേര്‍ത്ത് മുഖത്ത് തേയ്‌ക്കുന്നത് മുഖസൌന്ദര്യത്തിന് നല്ല മരുന്നാണ്. സൌന്ദര്യത്തിന്‍റെ കാര്യത്തില്‍ തക്കാളി ഒരു സകലകലാവല്ലഭനാണ്.

തൈരും തക്കാളിച്ചാറും ചേര്‍ത്ത് മുഖത്തിട്ടാല്‍ മുഖത്തെ പരുപരുപ്പ് മാറിക്കിട്ടും. റവ തക്കാളിച്ചാറില്‍ യോജിപ്പിച്ച് മുഖത്ത് തേയ്‌ക്കുന്നത് മുഖത്തിന് തിളക്കം നല്‍കും. തക്കാളിച്ചാറില്‍ വെള്ളരിക്ക കഷണം ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടുകയാണെങ്കില്‍ കണ്ണിന് താഴെയുള്ള കറുപ്പ് പാടുകള്‍ മാറിക്കിട്ടും.

‘ഇനിയിപ്പോ ബ്യൂട്ടി പാര്‍ലറില്‍ പോയി കാശ് കളയണ്ടല്ലേ?’ എന്നാണോ ചോദിക്കാന്‍ വരുന്നത്. വേണ്ടെന്നേ. അടുക്കള വഴി ഒന്ന് കയറിയിറങ്ങി വാ. ഇനി നിങ്ങളല്ലേ സുന്ദരി!

Share this Story:

Follow Webdunia malayalam