Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാം തകര്‍ക്കുന്ന ആ വേദന...

വള്വോഡൈനിയ യോനി വേദന സ്ത്രീ ലൈംഗികത ആരോഗ്യം ചികിത്സ
WD
ഇരിക്കാന്‍ വയ്യ...ചിലപ്പോള്‍ നില്‍ക്കാനും....നശിച്ച വേദന തന്നെ! വള്‍വോഡൈനിയ എന്ന യോനീഭാഗത്തെ വേദനയുള്ള സ്ത്രീകള്‍ ഇത്തരത്തില്‍ വിലപിച്ചില്ല എങ്കിലേ അത്ഭുതമുള്ളൂ.

ദാമ്പത്യത്തിന്‍റെ അടിത്തറയായ ലൈംഗികതയിലും ഈ വേദന വില്ലന്‍ വേഷം ധരിച്ച് എത്തും. ലോകത്തിലെ പതിനഞ്ച് ശതമാനം സ്ത്രീകള്‍ വള്‍വോഡൈനിയ മൂലം ബുദ്ധിമുട്ടുന്നുണ്ട്.

യോനീപ്രദേശത്തെയും താഴത്തെയും ചര്‍മ്മത്തിലാണ് വേദനയുണ്ടാവുന്നത്. ഈ പ്രദേശത്ത് എവിടെ വേണമെങ്കിലും വേദന ഉണ്ടാകാം. സാധാരണ, വേദനയുടെ ആഴം മനസ്സിലാക്കാന്‍ വേണ്ടി പരുത്തി തുണി കൊണ്ടുള്ള സ്പര്‍ശ പരിശോധനയാണ് നടത്തുന്നത്.

പരുത്തിയുടെ സ്പര്‍ശം പോലും കത്തികൊണ്ട് കീറിമുറിക്കുന തരം വേദനയാണ് രോഗം ബാധിച്ച സ്ത്രീകള്‍ക്ക് നല്‍കുന്നത്. യോനീ ഭാഗത്തെ ഞരമ്പുകളുടെ അതിസംവേദന ക്ഷമതയാണ് രോഗ കാരണമായി കരുതിപ്പോരുന്നത്. മിക്ക രോഗികളും ഇരിക്കുമ്പോഴാണ് വേദന അസഹനീയമെന്ന് പരാതിപ്പെടാറുള്ളത്.

വള്‍വോഡൈനിയയുടെ ചികിത്സയില്‍ രോഗവിവരണം അനുസരിച്ചും പ്രാഥമിക ചികിത്സാഫലങ്ങള്‍ അനുസരിച്ചും മാറ്റങ്ങള്‍ വരുത്താറുണ്ട്. എങ്കിലും, ചില ചികിത്സാ രീതികളെ താഴെ വിവരിക്കുന്നു,

യോനീപരിചരണമാണ് പ്രധാനം. പരുത്തിയില്‍ നിര്‍മ്മിച്ച അടിവസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്ന പാഡുകളും കൃത്രിമ വസ്തുക്കളാല്‍ നിര്‍മ്മിച്ചതാവരുത്. യോനീപ്രദേശം ജലമുപയോഗിച്ച് മാത്രം വൃത്തിയാക്കാന്‍ ശ്രമിക്കണം, സോപ്പ്, ക്രീം, അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍, ലൂബ്രിക്കന്‍റുകള്‍ എന്നിവ ഉപയോഗിക്കരുത്.

ഹോര്‍മോണുകളും സ്റ്റിറോയിഡുകളും വേദന സംഹാരികളും ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. കായികാഭ്യാസങ്ങളിലൂടെയും മസാജുകളിലൂടെയും യോനീഭാഗത്തെ മസിലുകള്‍ക്ക് ശക്തി നല്‍കുന്ന രീതിയും നിലവിലുണ്ട്. വെസ്റ്റിബുലക്ടമി എന്ന ശസ്ത്രക്രിയയിലൂടെയും വള്‍വോഡൈനിയയ്ക്ക് സ്ഥിര പരിഹാരം നിര്‍ദ്ദേശിക്കാറുണ്ട്.

Share this Story:

Follow Webdunia malayalam