Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുണ്ടിന് നിറം? വിഷമിക്കേണ്ട

ചുണ്ടിന്‍റെ നിറം
പെണ്ണിനെ ഇഷ്ടമായി, സൗന്ദര്യവും വിദ്യാഭ്യാസവും അനുയോജ്യം, എന്നാലും...പെണ്ണിന്‍റെ ചുണ്ടിന്‍റെ നിറം അത്ര നന്നല്ല-

ഇനി ഇത്തരം പരാതികള്‍ വേണ്ട. ചുണ്ടിന്‍റെ നിറം കുറഞ്ഞുപോയതുകൊണ്ട് കല്യാണം മാറ്റിവയ്ക്കുകയും വേണ്ട. ചുണ്ടിന് ചുവപ്പു നിറം നല്‍കാന്‍ ചില പൊടിക്കൈകളുണ്ട്.

വൈറ്റമിനുകളുടെ കുറവാണ് ചുണ്ടിന്‍റെ നിറം മങ്ങാന്‍ കാരണം. വൈറ്റമിന്‍ സി യും ഇ യും അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ പ്രശ്നം ഒരു വലിയ പരിധിവരെ ഒഴിവാക്കാം. നെല്ലിക്ക, പഴവര്‍ഗ്ഗങ്ങള്‍, കരിക്കിന്‍ വെള്ളം, നാരങ്ങാ നീര്, ഉള്ളി, വെള്ളരിക്ക, കാരറ്റ്, മത്സ്യം തുടങ്ങിയവയുടെ ഉപയോഗം ആവശ്യത്തിനുള്ള വൈറ്റമിന്‍ സി യും ഇ യും നല്‍കും.

നുറുങ്ങുകള്‍

അരച്ചെടുക്കുന്ന വെള്ള ചന്ദനം പനിനീരില്‍ ചാലിച്ച് രാത്രിയില്‍ കിടക്കും മുന്‍പ് ചുണ്ടില്‍ തേച്ചുപിടിപ്പിക്കു.

മുറിച്ച ബീറ്റ്റൂട്ട് ദിവസത്തില്‍ പലതവണ ചുണ്ടില്‍ ഉരസുക.

അരച്ച എള്ള് പശുവിന്‍ പാലില്‍ ചേര്‍ത്ത് കഴമ്പാക്കി ചുണ്ടില്‍ പുരട്ടുക.

ഗ്ളിസറിനും നാരങ്ങ നീരും സമം ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുക.

Share this Story:

Follow Webdunia malayalam