Select Your Language

Notifications

webdunia
webdunia
webdunia
webdunia

10 മിനിറ്റ് സമയം ഉണ്ടോ ? മുഖം വെട്ടിത്തിളങ്ങും, വലിയ ചിലവ് വരില്ല, ഒന്ന് പരീക്ഷിച്ചാലോ ?

Do you have 10 minutes? The face will be clear

കെ ആര്‍ അനൂപ്

, വെള്ളി, 3 മെയ് 2024 (12:14 IST)
ഒരു 10 മിനിറ്റ് സമയം നിങ്ങളുടെ കൈയില്‍ ഉണ്ടെങ്കില്‍ മുഖം ഇതുപോലെ വെട്ടിത്തിളങ്ങും. വലിയ ചിലവ് ഒന്നുമില്ല. അടുക്കളയില്‍ ഇരിപ്പുണ്ടാകും വേണ്ട സാധനങ്ങള്‍. ഒന്ന് പരീക്ഷിച്ചാലോ ? അരി കഴുകിയ വെള്ളമോ അരിപ്പൊടിയോ മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കമാര്‍ന്ന നിറവും നല്‍കും.
 
കൂടാതെ മുഖത്തെ സുക്ഷിരങ്ങള്‍ ആഴത്തില്‍ ശുദ്ധീകരിക്കാനും ചര്‍മ്മത്തിന് ഉന്മേഷം നല്‍കാനും ഇത് സഹായിക്കും. ഇനിയിപ്പോള്‍ നിങ്ങളുടെ സ്‌കിന്‍ എണ്ണമയം ഉള്ളതാണെങ്കില്‍ കൂടുതല്‍ ഗുണം കിട്ടുന്നത് ഈ കൂട്ടര്‍ക്കാണ്.
 
അമിതമായി മുഖത്ത് എണ്ണമയമുള്ള വ്യക്തികള്‍ക്ക് അരിപ്പൊടി ഗുണം ചെയ്യും. ഏതു തരത്തിലുള്ള സ്‌കിന്‍ ഉള്ളവര്‍ക്കും അരിപ്പൊടി ഉപയോഗിക്കാവുന്നതാണ്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
 
ഇതിനായി വേണ്ടത് അരിപ്പൊടി, തേന്‍, നാരങ്ങാനീര്, വെള്ളമല്ലെങ്കില്‍ റോസ് വാട്ടര്‍.
 
ഒരു ബോളില്‍ അരിപ്പൊടിയും നാരങ്ങാനീരും തേനും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് അല്പം വെള്ളം അല്ലെങ്കില്‍ റോസ് വാട്ടര്‍ ചേര്‍ക്കുക. നല്ല കട്ടിയാകുമ്പോള്‍ മുഖത്ത് പുരട്ടുക. ഒന്നു മുതല്‍ രണ്ട് മിനിറ്റ് വരെ പതിയെ മുഖത്ത് തേച്ചുപിടിപ്പിക്കുക. പതിയെ മസാജ് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. 5 മിനിറ്റ് ശേഷം കഴുകി കളയുക. തീര്‍ന്നില്ല...
 
അതിനുശേഷം മോയിസ്ച്യുറൈസര്‍ പുരട്ടുക ആഴ്ചയില്‍ രണ്ടു മുതല്‍ മൂന്നുതവണ വരെ ഇത് ചെയ്യുന്നത് നല്ലതാണ്. മുഖത്ത് പുരട്ടുന്നതിന് മുമ്പ് എപ്പോഴും ഒരു പാച്ച് ടെസ്റ്റ് നടത്തുക.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ദിവസവും പിസ്ത കഴിക്കാം