Webdunia - Bharat's app for daily news and videos

Install App

സാനിയ മിർസ പഴയതിലും ഫിറ്റാണ്, ആരാധകരെ അമ്പരപ്പിച്ച് രൂപമാറ്റം

അഭിറാം മനോഹർ
ശനി, 7 ഡിസം‌ബര്‍ 2019 (19:20 IST)
ഇന്ത്യൻ ടെന്നിസ് താരമായ സാനിയ മിർസ തന്റെ ആദ്യകുഞ്ഞിന് ജന്മം നൽകിയതിന് ശേഷമുള്ള ചിത്രങ്ങൾ പുറത്തുവിട്ടപ്പോൾ ആരാധകർ അന്തം വിട്ടിരുന്നു. പഴയതിൽ നിന്നും തീർത്തും മാറി തടിച്ച് ഉരുണ്ടിരുന്ന രൂപമാറ്റമായിരുന്നു അതിന് കാരണം. എന്നാൽ ഇപ്പോളിതാ വീണ്ടും രൂപമാറ്റത്തിലൂടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് സാനിയ മിർസ. ചിട്ടയായ പരിശീലനം കൊണ്ട് തടി കുറച്ചുകൊണ്ടാണ് ഇത്തവണ സാനിയ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
 
കുഞ്ഞ് ജനിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സാനിയ ജിമ്മിൽ വ്യായമത്തിനെത്തിയിരുന്നു. ഇസ്‌ഹാൻ ജനിച്ചതിന് ശേഷം ആദ്യമായാണ് ജന്മ്മിൽ പോകുന്നത് എന്ന് പറഞ്ഞാണ് സാനിയ അന്നത്തെ ചിത്രം പങ്കുവെച്ചത്. തുടർന്ന് തന്റെ വ്യായമത്തിന്റെ ഓരോ ദിവസത്തെയും വിഡിയോ സാനിയ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
 
ഹിപ്പ്,ലോവർ ബാക്ക് എന്നിവിടങ്ങളിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള വ്യായമങ്ങളാണ് താൻ ആദ്യ ഘട്ടത്തിൽ ചെയ്തത്. എന്നാൽ ഭാരം കുറക്കുന്നതിനൊപ്പം തന്നെ കായിക ഇനത്തിന് അനുയോജ്യമായ തരത്തിലേക്ക് ശരീരത്തെ ഫിറ്റാക്കിമാറ്റാനുള്ള വ്യായാമങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ പുലർത്തുന്നതെന്നും സാനിയ പറയുന്നു. 
 
തടി കുറക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും താരം ഇൻസ്റ്റാഗ്രാം വീഡിയോ വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വീടിനുള്ളില്‍ നടക്കുമ്പോള്‍ ചെരുപ്പ് ധരിക്കണം

ആദ്യരാത്രി ദമ്പതികൾ പാൽ കുടിക്കുന്നത് എന്തിന്?

സ്ത്രീകൾ പുക വലിച്ചാൽ...

മുടിക്കൊഴിച്ചിലുണ്ടോ? വെള്ളം മാത്രമായിരിക്കില്ല പ്രശ്നക്കാരൻ

സ്പര്‍ശത്തിലൂടെ എയ്ഡ്‌സ് പകരുമെന്ന് വിശ്വസിക്കുന്നവരും നമുക്കിടയിലുണ്ട്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments