Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഫാലിൽ പരിശീലനം നടത്തിയെന്ന് പാക് പൈലറ്റുമാർ, അസംബന്ധമെന്ന് ഇന്ത്യ

റഫാലിൽ പരിശീലനം നടത്തിയെന്ന് പാക് പൈലറ്റുമാർ, അസംബന്ധമെന്ന് ഇന്ത്യ
, ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (13:23 IST)
ഇന്ത്യക്കായി നിർമ്മിച്ച റഫാൽ യുദ്ധ വിമാനങ്ങളിൽ പാകിസ്ഥാൻ വ്യോമസേനയുടെ പൈലറ്റ്യുമാർ പരീക്ഷണ പറക്കൽ നടത്തിയെന്ന അവകാശവാദവുമായി പാക് മാധ്യമം. ഇസ്‌ലാമാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പത്രത്തിലാണ് ദസ്സോൾട്ട് ഏവിയേഷൻ ഒരുക്കിയ റഫാൽ യുദ്ധവിമനങ്ങൾ പാക് പൈലറ്റുമാർ പറത്തിയതായി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പകിസ്ഥാൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് ഇന്ത്യ നിഷേധിച്ചു.
 
റഫാൽ ജെറ്റിന്റെ കൃത്യമായ സാങ്കേതികവിദ്യ പാക് പൈലറ്റുമാർക്ക് അറിയാം. ഇത് ഇന്ത്യക്ക് കടുത്ത തിരിച്ചടിയായിരിക്കും. ആദ്യ റഫാൽ യുദ്ധവിമാനം ഇന്ത്യക്ക് കൈമാറുന്നതിന് മുൻപ് പാകിസ്ഥാൻ വ്യോമ സേനയുടെ പൈലറ്റുമാർക്ക് വിമാനത്തിലേക്ക് പ്രവേശനം ലഭിച്ചു. എന്നെല്ലാമാണ് റിപ്പോർട്ടിൽ പറയുന്നത്. ഖത്തർ എയർഫോഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന പാകിസ്ഥാൻ വ്യോമസേന പൈലറ്റുമാരെ റഫാലിൽ പരിശീലനം നേടാൻ റഷ്യയിലേക്ക് അയച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
 
ഇത്തരം അവകശവാദങ്ങൾ അടിസ്ഥാനരഹിതമാണ് എന്ന് ഇന്ത്യൻ വ്യോമസേനാ അധികൃതർ വാർത്ത ഏജൻസിയോട് പറഞ്ഞു. പാകിസ്ഥാന്റെ പക്കലുള്ള അമേരിക്കൻ നിർമ്മിത എഫ് 16 പോർവിമാനങ്ങളെ പ്രതിരോധിക്കുന്നതിനായാണ്. റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങാൻ തീരുമാനിച്ചത്. ഇന്ത്യ പാക് ബന്ധത്തിൽ പൊട്ടിത്തെറികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ റഫാൻ വിമാനങ്ങൾ വേഗത്തിൽ സേനയുടെ ഭാഗമാക്കാൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

12 വയസുള്ള മകളെ സുഹൃത്തുക്കൾക്ക് കാഴ്ച വെച്ച് പണം സമ്പാദിച്ച് മാതാപിതാക്കൾ; അറസ്റ്റ് ചെയ്ത് പൊലീസ്, സംഭവം മലപ്പുറത്ത്