Webdunia - Bharat's app for daily news and videos

Install App

ഈ അഴകാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിന് ഫേഷ്യലൊന്നും വേണ്ട; പിന്നെയോ ?

പെണ്ണഴകും ആയുര്‍വേദവും

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (12:46 IST)
പ്രകൃതിയില്‍ തന്നെ ഒട്ടുമിക്ക രോഗങ്ങള്‍ക്കും പ്രശ്നങ്ങളും പരിഹാരമുണ്ട്. ആയുര്‍വേദം പ്രകൃതിയുടെ ഈ വരദാനമാണ് ഉപയോഗപ്പെടുത്തുന്നത്. ആയുര്‍വേദം അനുശാസിക്കുന്ന നാട്ടുമരുന്നുകള്‍ പ്രയോഗിച്ചാല്‍ സുന്ദരിയാകാന്‍ ഫേഷ്യല്‍ ചെയ്യേണ്ടി വരില്ല. പാര്‍ശ്വഫലങ്ങളില്ലെന്നതാണ് ഇത്തരം നാട്ടുമരുന്നുകളുടെ ഗുണം. ഇതാ സുന്ദരിയാവാന്‍ ചില ആയുര്‍വേദ വഴികള്‍. 
 
ഒരു ചെറിയ കഷണം കസ്തൂരി മഞ്ഞള്‍ രണ്ടു വലിയ സ്പൂണ്‍ പനിനീരില്‍ അരച്ചു മുഖത്തു പുരട്ടി ഇരുപതു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക മുഖത്തിന് നല്ല തിളക്കം കിട്ടും. രണ്ട് ഔണ്‍സ് തേങ്ങാപ്പാലില്‍ രണ്ടു സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്തു കുളിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് ചര്‍മത്തില്‍ തേച്ചു പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് പുതുജീവന്‍ കൈവരിക്കാന്‍ സാഹായിക്കുന്നു. 
 
ആര്യവേപ്പിലയും മഞ്ഞളും സമം അരച്ചു വെണ്ണ പോലെയാക്കി മുഖത്തു പുരട്ടുക അല്ലെങ്കില്‍ രക്തചന്ദനവും കസ്തൂരിമഞ്ഞളും അരച്ചു നേര്‍മയായി പുരട്ടി ഉണങ്ങുമ്പോള്‍ കഴുകുക. മുഖ ചര്‍മ്മത്തെ അണുബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ സാധിക്കും. ചെറുനാരങ്ങാനീരും പശുവിന്‍പാലും നാല് വലിയ സ്പൂണ്‍ വീതം എടുത്തതില്‍ ഒരു വലിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും കുറച്ച് ഇന്തുപ്പും ചേര്‍ത്തു യോജിപ്പിച്ചു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കടലമാവ് ഉപയോഗിച്ചു കഴുകിക്കളയുക. ഇത് ചര്‍മത്തിലെ പാടുകള്‍ മായാന്‍ ഉത്തമമാണ്. 
 
രക്തചന്ദനം ചെറുതേനില്‍ അരച്ചു മുഖത്തു പുരട്ടുക. ഇതു ചര്‍മത്തിനു തിളക്കം കൂടാന്‍ സഹായിക്കും. ഒരു ചെറിയ കഷണം പച്ചമഞ്ഞള്‍ തേങ്ങാപ്പാലില്‍ അരച്ച് ആഴ്ചയി ലൊരിക്കല്‍ തേച്ചു കുളിക്കുക. പച്ചപ്പപ്പായയും മഞ്ഞളും കൂട്ടിയരച്ചു പുരട്ടുന്നതു മുഖത്തെ രോമങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ചുവന്നുള്ളിയുടെ നീരും പച്ചമഞ്ഞള്‍നീരും സമമായി ചേര്‍ത്ത് ഇളം ചൂടാക്കി നേര്‍മയില്‍ പുരട്ടി ഉണങ്ങി വലിയുമ്പോള്‍ കഴുകുക. പരീക്ഷിച്ചു നോക്കു. വെറുതെയെന്തിന് ബ്യൂട്ടിപാര്‍ലറില്‍ പോയി പണം കളയണം.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കരള്‍ രോഗം ഉള്ളവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മുടികൊഴിച്ചിലും ചര്‍മത്തിലെ വരള്‍ച്ചയും; ശരീരത്തില്‍ പ്രോട്ടീന്‍ കുറവാണ്!

ചിത്രങ്ങള്‍ നോക്കൂ..നിങ്ങളുടെ സ്വഭാവം അറിയാം !

20 മിനിറ്റ് സമയമുണ്ടോ ?മുഖത്തെ കറുത്ത പാട് മാറ്റാം!

പാലിന് ചില ദൂഷ്യവശങ്ങള്‍ ഉണ്ടെങ്കിലും ദിവസവും പാലുകുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും അറിയാതെ പോകരുത്

അടുത്ത ലേഖനം
Show comments