Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗം വ്യാജം! - യുവാക്കളെ കുടുക്കാന്‍ ചെയ്തതാണെന്ന് പെണ്‍കുട്ടി!

ആ ബലാത്സംഗം സത്യമല്ല!

രാജ്യത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗം വ്യാജം! - യുവാക്കളെ കുടുക്കാന്‍ ചെയ്തതാണെന്ന് പെണ്‍കുട്ടി!
, ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (10:41 IST)
നോയ്‌ഡ്യ്ല്‍ ഓടുന്ന വാഹനത്തില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി എന്ന വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. രാജ്യമനസ്സാക്ഷിയെ തന്നെ ഞെട്ടിക്കുന്ന കേസായിരുന്നു അത്. എന്നാല്‍, തന്റെ പരാതി വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. 
 
പരാതിക്കാരിയായ പെണ്‍കുട്ടി തന്റെ പരാതിയില്‍ നിന്നും പിന്മാറിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. കേസ് പിന്‍‌വലിക്കണമെന്ന് പെണ്‍കുട്ടി രേഖാമൂലം എഴുതിനല്‍കിയതായി പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. ഓടുന്ന വാഹനത്തില്‍ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് കാണിച്ച് ശനിയാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. 
 
രണ്ട് യുവാക്കളോടുള്ള ദേഷ്യം മൂലമാണ് അങ്ങനെയൊരു വ്യാജ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി എഴുതി നല്‍കിയിട്ടുണ്ട്. അതേസമയം, ഭീഷണി മൂലമാണോ പെണ്‍കുട്ടി പരാതി പിന്‍‌വലിച്ചതെന്ന് അന്വെഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നന്തന്‍കോട് കൂട്ടക്കൊലക്കേസ്: അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു