ആകാരവും മുഖസൌന്ദര്യവും ഒത്തിണങ്ങിയാലും ‘സെക്സി ലുക്ക്’ കിട്ടണമെന്നില്ല. അതിനായി ചില പൊടിക്കൈകള്‍ പരീക്ഷിക്കരുതോ?
‘സെക്സി ലുക്ക്’ ലഭിക്കാന്‍ മിനിസ്കേര്ട്ടോ ശരീഭാഗങ്ങള്‍ തുറന്ന് കാണിക്കുന്ന മറ്റ് വസ്ത്രങ്ങളോ തന്നെ വേണമെന്നില്ല. സ്വന്തം നിറത്തിന് യോജിച്ച നിറത്തിലുള്ള വസ്ത്രമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് നിങ്ങളെ ശ്രദ്ധാ കേന്ദ്രമാക്കുമെന്ന് ഉറപ്പ്.
സുന്ദര മുഖത്തിന്റെ ആകര്‍ഷണം ചുണ്ടുകളാക്കൂ. ചുണ്ടുകളെ ആകര്‍ഷകമാക്കാന്‍ ചുവന്ന ലിപ്സ്റ്റിക്കിനോളം മറ്റൊന്നിനും കഴിയില്ല. ചുണ്ട് ചുവപ്പിച്ചാല്‍ പിന്നെ മുഖത്ത് ‘ലൈറ്റ് മേക്കപ്പ്’ മതിയാവും, ചുണ്ടല്ലേ ആകര്‍ഷണ കേന്ദ്രം !
കറുപ്പിനെ ‘സൂപ്പര്‍ സെക്സി’ എന്നാണ് വിശേഷിപ്പിക്കാറ്. അത് സത്യവുമാണ്. കറുത്തതോ സ്വര്‍ണ നിറത്തിലുള്ളതോ വെള്ളി നിറത്തിലുള്ളതോ ആയ വസ്ത്രങ്ങളില്‍ നിങ്ങള്‍ തിളങ്ങും, ഉറപ്പ്. ഇനി ആഭരണങ്ങളില്‍ അധികം ശ്രദ്ധ വേണ്ട കേട്ടോ, അവയില്ലാതെ തന്നെ നിങ്ങള്‍ പലരുടെയും കണ്ണിന് ആനന്ദം പകരുന്നുണ്ടാവും.
ഇനി ഒരു നല്ല സണ്‍ ഗ്ലാസ് കൂടി ധരിച്ചാല്‍ നിങ്ങള്‍ ‘സൂപ്പര്‍ സെക്സി’ തന്നെ! സണ്‍ഗ്ലാസ് ധരിക്കുന്നത് സൌന്ദര്യത്തിന്റെ മാറ്റു കൂട്ടുമെന്ന് തന്നെയല്ല നിഗൂഡതയുടെ സൌന്ദര്യാളവ് കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.