Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഗോള ഭീതിയായ സാര്‍സ്

ആഗോള ഭീതിയായ സാര്‍സ്
വിമാനത്തിലെ യാത്രക്കാരിലാരെങ്കിലും ഒന്നു തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താല്‍ തന്നെ മറ്റുള്ളവര്‍ ഭീതിയോടെ അയാളുടെ നേര്‍ക്ക് നോട്ടം തിരിക്കുന്നു. ശരീരത്തില്‍ വേദനയോ പനിയോ അനുഭവപ്പെട്ടാല്‍ വേവലാതിയാകുന്നു. മൂന്നു നാലു വര്‍ഷം മുമ്പ് ലോകമെങ്ങും അക്രമം നടത്തിയ പുതിയ രോഗം -സാര്‍സ് ഉയര്‍ത്തുന്ന ഭീതിയാണിത്.

ന്യുമോണിയ പോലെ ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ് സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്). പനിയുടെ ലക്ഷണങ്ങളോടെയാണ് തുടക്കം. പനി, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണും. രക്തത്തില്‍ ആവശ്യത്തിന് ഓക്സിജന്‍ ഇല്ലാതാവുകയും കൃത്രിമശ്വാസോച്ഛാസം ആവശ്യമാകുകയും ചെയ്യും.

സാര്‍സിന് കാരണമായ വൈറസ് ഏതെന്ന് കണ്ടെത്തിയെങ്കിലും ഫലപ്രദമായ ചികിത്സാരീതികള്‍ കണ്ടെത്താനായിട്ടില്ല. രോഗാണു വ്യാപനം വായുവിലൂടെയാണോ അല്ലയോ എന്നതും തീര്‍ച്ചയായിട്ടില്ല.

ചൈനയിലെ ഗ്വാന്‍ടോങ് പ്രവിശ്യയിലാണ് ഈ രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഹോങ്കോങ്, സിംഗപ്പൂര്‍, തായ്ലന്‍റ്, കാനഡ എന്നിവടങ്ങളിലേയ്ക്കും രോഗം വ്യാപകമായിട്ടുണ്ട്. തെക്കുകിഴക്കനേഷ്യ കഴിഞ്ഞാല്‍ സാര്‍സ് മരണം കൂടുതലുണ്ടായ രാജ്യം കാനഡയാണ്.


ചൈനയിലേക്കും, ഹോങ്കോങ്ങിലേയ്ക്കും അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ചരിത്രത്തില്‍ ആദ്യമായാണ് ലോകാരോഗ്യ സംഘടന ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കുന്നത്. ചൈനയുമായുള്ള അതിര്‍ത്തി അടയ്ക്കാന്‍ വിയ്റ്റനാം സര്‍ക്കാരും തീരുമാനിച്ചു.

ഇന്ത്യയിലും ഏതാനും സാര്‍സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരെല്ലാം രോഗം വ്യാപകമായ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയവരായിരുന്നു.

രോഗലക്ഷണം
38 ഡിഗ്രി (ഫാരന്‍ ഹീറ്റ്)യില്‍കൂടിയ പനി. ചുമയ്ക്കുമ്പോള്‍ ശ്വാസം വിലങ്ങുക.

പകരുന്നത്
രോഗിയുമായി അടുത്ത് ഇടപെടുന്നതിലൂടെയാണ് രോഗം പകരുന്നത്. വായുവിലൂടെയാണ് അണു സംക്രമണം എന്നാണ് കരുതുന്നത്.

ചികിത്സ
ന്യുമോണിയ രോഗികള്‍ക്ക് കൊടുക്കുന്ന തരത്തിലാണ് ചികിത്സ കൊടുക്കുന്നത്. ഇവിടെ രോഗികളെ പ്രത്യേകം മുറിയില്‍ മാറ്റിത്താമസിപ്പിക്കും. കൃത്രിമ ശ്വസോച്ഛാസം കൊടുക്കും. അണുക്കളെ നശിപ്പിക്കുന്ന മരുന്നിനൊപ്പം സ്റ്റിറോയ്ഡുകളും കൊടുക്കും.

Share this Story:

Follow Webdunia malayalam