പ്രമേഹ രോഗികളില്‍ ഹൃദയാഘാത സാധ്യത കൂടുന്നത് എന്തുകൊണ്ട്?
പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്ന ഭക്ഷണ സാധനങ്ങള്‍ നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്
പ്രമേഹമുള്ളവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ രക്തത്തിലെ കൊഴുപ്പിന്റെ അളവും വര്‍ധിക്കുന്നു. കൊളസ്ട്രോള്‍, എല്‍ഡിഎല്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ രക്തക്കുഴലുകള്‍ക്ക് ദോഷം ഉണ്ടാക്കുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്നു നില്‍ക്കുന്നത് ഹൃദയത്തെ നിയന്ത്രിക്കുന്ന നാഡികളേയും ഞെരമ്പുകളേയും പ്രതികൂലമായി ബാധിക്കുന്നു.
പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്ന ഭക്ഷണ സാധനങ്ങള്‍ നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അന്നജം അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ അമിതമായി കഴിക്കരുത്. കാര്‍ബോണേറ്റ് പാനീയങ്ങളും പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. ഇത് ഹൃദയത്തേയും സാരമായി ബാധിക്കുന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഉള്ളവരില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. പുകവലി, അമിതവണ്ണം, ശാരീരിക വ്യായാമ കുറവ്, അമിത മദ്യപാനം എന്നിവയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കും.