Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണം കഴിച്ചയുടന്‍ വയറുവേദനയോ കാരണം ഇതാകാം

ഭക്ഷണം കഴിച്ചയുടന്‍ വയറുവേദനയോ കാരണം ഇതാകാം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 7 ജൂലൈ 2022 (12:16 IST)
ചില ആളുകള്‍ക്ക് ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരുന്നതു സാധാരണമാണ്. ഇത് ചിലപ്പോള്‍ കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നം കൊണ്ടായിരിക്കാം. പക്ഷേ ഇത് ഒരു സ്ഥിരം അനുഭവമാണെങ്കില്‍ മറ്റു പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്നതിന്റെ സൂചനയാണ്. എന്തെല്ലാമാണ് ഇത്തരത്തിലുള്ള വയറുവേദന ഉണ്ടാകാന്‍ കാരണമെന്ന് നോക്കാം.
 
ഭക്ഷണം കഴിച്ചാല്‍ വയറിന്റെ വലതു ഭാഗത്താണ് വേദന അനുഭവപ്പെടുന്നതെങ്കില്‍ ഇത് കിഡ്നി സ്റ്റോണിന്റേയോ അപ്പെന്‍ഡിക്സിന്റേയോ വയറ്റിലെ അള്‍സറിന്റേയോ പ്രശ്‌നങ്ങളാകാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ വേദന ഇടതുഭാഗത്താണെങ്കില്‍ വയറിളക്കമോ മലബന്ധം മൂലമോ ആയിരിക്കാനും സാധ്യതയുണ്ട്.
 
ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ തുടര്‍പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത് കുടലിലാണ്. കുടലിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കിലും വയറുവേദന വരാറുണ്ട്. അടിവയറ്റിലാണ് വേദന വരുന്നതെങ്കില്‍ അതിനുള്ള കാരണം ദഹനപ്രക്രിയ ശരിയായിട്ടില്ലയെന്നതാണ്. കൂടാതെ ഗ്യാസ്, അസിഡിറ്റി എന്നീ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരാന്‍ സാധ്യതയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലെ സജീവ കൊവിഡ് കേസുകള്‍ 1.20 ലക്ഷത്തിലേക്ക്