Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസിഡിറ്റിയാണോ നിങ്ങളെയും അലട്ടുന്ന പ്രശ്‌നം?

അസിഡിറ്റിയാണോ നിങ്ങളെയും അലട്ടുന്ന പ്രശ്‌നം?

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 21 മാര്‍ച്ച് 2022 (13:20 IST)
ഇന്ന് സര്‍വ്വസാധാരണമായി മിക്ക ആളുകളിലും കണ്ടുവരുന്ന പ്രശ്‌നമാണ് അസിസിറ്റി. ദഹന സംബന്ധമായി വരുന്ന പ്രശ്‌നമാണിത്. നമ്മുടെ ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളില്‍ അമിതമായി ആസിഡ് ഉല്‍പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. നമ്മുടെ ജീവിത രീതികള്‍ തന്നെയാണ് അസിഡിറ്റിയുണ്ടാകാനുള്ള പ്രധാന കാരണം. ചിലരില്‍ ഇത് ചെറിയ ദഹന പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടാക്കാറുള്ളു എങ്കിലും ചിലരില്‍ സങ്കീര്‍ണമായ ഉദരരോഗങ്ങള്‍ക്ക് കാരണമായേക്കാം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, ഉറങ്ങുന്നതിന് തൊട്ടു മുമ്പ് ഭക്ഷണം കഴിക്കുന്നത് അമിതാഹാരം, വറുത്ത ഭക്ഷണങ്ങള്‍, എരിവ്, പുളി, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് എന്നിവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം. 
 
അതു മാത്രമല്ല അമിത സമ്മര്‍ദ്ദം, ഉറക്കക്കുറവ്, പുകവലി എന്നീ കാരണങ്ങള്‍ കൊണ്ടും അസിഡിറ്റി വരാറുണ്ട്. ജീവത രീതി ക്രമീകരിക്കുന്നതിലൂടെ ഒരു പരിധി വരെ നമുക്ക് അസിഡിറ്റിയെ തടയാനാകും. ദിവസവും ജീരകവെള്ളം കുടിക്കുന്നതും അസിഡിറ്റി നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്. ഇഞ്ചിനീരും നാരങ്ങാ നീരും തേനും ചേര്‍ത്ത് ചെറുചൂടുവെള്ളത്തില്‍ കുടിക്കുന്നതും അസിഡിറ്റി ശമിപ്പിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 181 കോടി കടന്നു