സ്ഥിരമായി ഉറക്കം കുറഞ്ഞാലും നിങ്ങളുടെ ശരീരഭാരം വര്‍ധിച്ചേക്കാം

ദിവസത്തില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ കൃത്യമായി ഉറങ്ങണം

രേണുക വേണു
വ്യാഴം, 23 ഒക്‌ടോബര്‍ 2025 (16:34 IST)
അമിതവണ്ണവും കുടവയറും ആരോഗ്യത്തെ എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്ന് നമുക്ക് അറിയാമല്ലോ? അമിതമായി ഭക്ഷണം കഴിക്കുന്നത് മാത്രമല്ല നിങ്ങളുടെ ശരീരഭാരം വര്‍ധിക്കാന്‍ കാരണം. നിങ്ങളുടെ ഒരു ദിവസത്തെ ഉറക്കം ശരീരഭാരത്തെ നിയന്ത്രിക്കുമെന്ന് മനസിലാക്കുക. കൃത്യമായി ഉറക്കം ലഭിക്കാത്തവരില്‍ അമിതവണ്ണവും കുടവയറും കാണപ്പെടുന്നു. 
 
ദിവസത്തില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ കൃത്യമായി ഉറങ്ങണം. ഉറക്കം കൃത്യമല്ലെങ്കില്‍ അത് പൊണ്ണത്തടിയിലേക്ക് നയിക്കും. ഉറക്കം കൃത്യമല്ലെങ്കില്‍ നിങ്ങളില്‍ വിശപ്പ് രൂക്ഷമായി കാണപ്പെടും. ഇതേ തുടര്‍ന്ന് നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കും. ഉറക്കക്കുറവ് ഉള്ളവര്‍ രാത്രി ഏറെ വൈകിയും ഭക്ഷണം കഴിക്കുന്ന ശീലത്തിനു അടിമകളാകും. സ്ഥിരമായ ഉറക്കക്കുറവ് ഹോര്‍മോണ്‍ ബാലന്‍സിനെ പ്രതികൂലമായി ബാധിക്കുന്നു. തല്‍ഫലമായി വിശപ്പിനെയും മെറ്റാബോളിസത്തേയും സ്വാധീനിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടും. 
 
ഉറക്കം കുറയുമ്പോള്‍ കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍ എന്നീ ഹോര്‍മോണുകള്‍ ശരീരത്തില്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടും. ഇത് അമിത വണ്ണത്തിലേക്ക് നയിക്കുന്നു. രാത്രിയിലെ ഉറക്കം കൃത്യമായില്ലെങ്കില്‍ അത് നിങ്ങളുടെ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഉറക്കക്കുറവ് പ്രമേഹം അടക്കമുള്ള ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രദ്ധ നേടി പി.എസ്.അര്‍ജുന്‍ രചിച്ച 'ദി റണ്‍ എവേയ്‌സ്'

സ്ഥിരമായി ഉറക്കം കുറഞ്ഞാലും നിങ്ങളുടെ ശരീരഭാരം വര്‍ധിച്ചേക്കാം

നിങ്ങളുടെ അശ്രദ്ധ പ്രഷര്‍ കുക്കറിനെ അപകടകാരിയാക്കാം !

കൊതുകിന്റെ ഉമിനീര്‍ ചിക്കുന്‍ഗുനിയയ്ക്കെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തല്‍

വൈറല്‍ സ്ലീപ്പിംഗ് ഹാക്കിനെതിരെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു; അപകടകരം!

അടുത്ത ലേഖനം
Show comments