Webdunia - Bharat's app for daily news and videos

Install App

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തയ്യാറായാല്‍ ആ ഭീകരന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല !

മൂത്രത്തിലെ കല്ല് ഒഴിവാക്കാന്‍

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (12:28 IST)
അതി കഠിനമായ വേദനയോടെ നമ്മെ തേടിയെത്തുന്ന ഒരു ഭീകരനാണ് മൂത്രത്തിലെ കല്ല്. ഫോസ്ഫേറ്റ്, യൂറിക് ആസിഡ്, കാത്സ്യം, ഓക്സലേറ്റ് എന്നിങ്ങനെ മൂത്രത്തില്‍ തന്നെയുള്ള രാസവസ്തുക്കള്‍ പ്രത്യേക അനുപാതത്തില്‍ അടിഞ്ഞുകൂടുന്നതാണ് മൂത്രത്തില്‍ കല്ലായി മാറുന്നത്. ഈ ഭീകരനെ ഒഴിവാക്കാന്‍ ചിലമാര്‍ഗ്ഗങ്ങളുണ്ട്. 
 
ഇത് കിഡ്ണിയിലും മൂത്രനാളിയിലും തടസമുണ്ടാക്കുന്നു. അതികഠിനമായ വേദനയോടൊപ്പം ഇന്‍ഫെക്ഷനും പനിയുമുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. കൂടുതല്‍ വെള്ളം കുടിക്കുക എന്നതുതന്നെയാണ് ഈ ഭീകരനെ പ്രതിരോധിക്കാനുള്ള ഉത്തമമാര്‍ഗ്ഗം. 
 
ജലം ചെറിയ ക്രിസ്റ്റലിനെ തുടക്കത്തില്‍ തന്നെ മൂത്രത്തിലൂടെ പുറത്തുകൊണ്ടുവരാന്‍ സഹായിക്കും. തുടര്‍ച്ചയായി കൂടുതല്‍ വെള്ളം കുടിക്കുന്ന ആള്‍ക്ക് ഈ രോഗം വരാനുള്ള സാദ്ധ്യത കുറവാണ്. കാത്സ്യമടങ്ങിയ ധാരാളം ആഹാരങ്ങള്‍ കഴിക്കുന്നവര്‍ ഓക്സലേറ്റ് അടങ്ങിയ ആഹാരം നിയന്ത്രിക്കുകയും വേണം. 
 
കാത്സ്യം കൂടുതല്‍ കഴിക്കുന്നവര്‍ ചീര, തക്കാളി, ചായ, കൊക്കാ എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കൂടുതല്‍ സോഡിയം കലര്‍ന്ന ആഹാരങ്ങള്‍ കഴിക്കുകയും പൊട്ടസ്യവും മഗ്നീഷ്യവും കലര്‍ന്ന പദാര്‍ഥങ്ങള്‍ കുറയ്ക്കുകയും ചെയ്താലും കല്ലുണ്ടാവാനുള്ള സാധ്യതയുണ്ടാകും. 
 
ഉപ്പുകലര്‍ന്ന ആഹാരം കുറയ്ക്കുകയും പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുകയും ചെയ്യുന്നതും നല്ലതല്ല. ആഹാരത്തില്‍ സമതുലനാവസ്ഥ പാലിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ശരിയായ പോംവഴി.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തടിയും വയറും കുറയ്ക്കാന്‍ ചിയാ സീഡ്

അമിതമായ ഉപ്പിന്റെ ഉപയോഗം മൂലം ലോകത്ത് ഓരോ വര്‍ഷവും ഇരുപതുലക്ഷത്തിലധികം പേര്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടന

നാല്‍പ്പത് വയസ് കഴിഞ്ഞവര്‍ ഈ ഭക്ഷണ സാധനങ്ങള്‍ കഴിക്കുക

ഇനി വായ്‌നാറ്റം ഉണ്ടാകില്ല ! ഇങ്ങനെ ചെയ്തു നോക്കൂ...

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടരുത്! സംസ്‌കരിച്ച എണ്ണകള്‍ ഒഴിവാക്കണം

അടുത്ത ലേഖനം
Show comments