എന്താണ് സാര്‍സ് ? പകര്‍ച്ചവ്യാധിയായ ഈ രോഗത്തിന് ചികിത്സയുണ്ടോ ?
അറിയാം ...സാര്‍സ് എന്ന പകര്‍ച്ചവ്യാധിയെ !
ലോകം വളരെ ഭയപ്പാടോടെ വീക്ഷിച്ച ഒരു പകര്‍ച്ചവ്യാധിയാണ് സാര്‍സ്. ശ്വാസകോശങ്ങളെ ബാധിക്കുകയും, വളരെ വേഗം പടര്‍ന്ന് പിടിക്കുകയും ചെയ്ത സാര്‍സ് ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ പേരുടെ ജീവന്‍ പെട്ടെന്ന് അപഹരിച്ചു. ഏഷ്യയില്‍ നിന്നായിരുന്നു സാര്‍സിന്‍റെ തുടക്കം. കാനഡയിലും സാര്‍സ് പടര്‍ന്ന് പിടിച്ചിരുന്നു.
തലവേദന, അസ്വസ്ഥത, ദേഹവേദന, കടുത്ത പനി എന്നിവയാണ് ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. ചിലപ്പോള്‍ ചെറിയ ശ്വാസതടസവും അനുഭവപ്പെടാറുണ്ട്. രോഗലക്ഷണം പ്രകടമായ രണ്ട് മുതല്‍ ഏഴ് ദിവസത്തിനകം വരണ്ട ചുമയും അതുപോലെ ശ്വാസ തടസവും അനുഭവപ്പെടുന്നു.
കൊറോണോ എന്ന വൈറസാണ് സാര്‍സ് രോഗത്തിന് കാരണമെന്നാണ് അനുമാനിക്കുന്നത്. സാര്‍സ് ബാധിത പ്രദേശങ്ങളിലേയ്ക്കുള്ള രോഗപ്രതിരോധ മുന്‍കരുതലുകള്‍ സ്വീകരിക്കുക. സാര്‍സ് ബാധിത പ്രദേശങ്ങളിലൂടെയാണ് യാത്രയെങ്കില്‍ കഴിയുന്നതും ദേഹശുചിത്വം പാലിക്കുക.
ദിവസത്തില്‍ പല പ്രാവശ്യം കൈകള്‍ കഴുകുക. പൊതുപരിപാടികള്‍ ഒഴിവാക്കുന്നത് രോഗസംക്രമണം കുറയ്ക്കും. പൊതു സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ മുഖംമൂടി ധരിക്കുക. കടുത്ത പനിയും ചുമയുമുണ്ടെങ്കില്‍ വൈദ്യസഹായം തേടണം. അടുത്ത കാലത്ത് സന്ദര്‍ശിച്ച സ്ഥലങ്ങളെക്കുറിച്ച് ഡോക്ടറിനോട് വിശദമായി അറിയിക്കണം.