Webdunia - Bharat's app for daily news and videos

Install App

കിടപ്പറയില്‍ സ്ത്രീകള്‍ക്ക് വില്ലനാകുന്ന മയോടോണിയ !

മസില്‍ കയറ്റത്തെ കുറിച്ച് പരാതിപ്പെടുന്ന സ്ത്രീകള്‍ മിക്കവരുടെയും അനുഭവത്തില്‍ വികാരത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് വേദനാജനകമായ ഈ അനുഭവമുണ്ടാവുന്നത്

രേണുക വേണു
തിങ്കള്‍, 8 ജൂലൈ 2024 (09:41 IST)
ദാമ്പത്യത്തിന്റെ ഏറ്റവും ആസ്വാദ്യകരമായ ഘടകമാണല്ലോ ലൈംഗികത. ലൈംഗികബന്ധത്തിനിടയില്‍ ശല്യപ്പെടുത്തുന്ന ഒരു വില്ലനാണ് മസില്‍ സമ്മര്‍ദ്ദം അഥവാ മയോടോണിയ. ചില സ്ത്രീകളെങ്കിലും ഇക്കാരണത്താല്‍ ലൈംഗിക ബന്ധത്തോട് അകല്‍ച്ച കാട്ടാറുണ്ട്.
 
മസില്‍ കയറ്റത്തെ കുറിച്ച് പരാതിപ്പെടുന്ന സ്ത്രീകള്‍ മിക്കവരുടെയും അനുഭവത്തില്‍ വികാരത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് വേദനാജനകമായ ഈ അനുഭവമുണ്ടാവുന്നത്. അതായത് വീണ്ടും ബന്ധപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം രസംകെടുത്തുന്ന ഒരു ദുരനുഭവം.
 
ലൈംഗിക വികാരം ഉച്ചസ്ഥായിലായിലാവുമ്പോള്‍ മസിലുകളില്‍ സമ്മര്‍ദ്ദമേല്‍ക്കാറുണ്ട്. മയോടോണിയ എന്ന ഈ സമ്മര്‍ദ്ദം സാധാരണഗതിയില്‍ ആരും അറിയാറില്ല. എന്നാല്‍, ചിലരില്‍ സമ്മര്‍ദ്ദമേല്‍ക്കുന്ന മസിലുകള്‍ സാധാരണ ഗതിയിലേക്ക് തിരികെ വരാത്തത് കടുത്ത വേദനയ്ക്ക് കാരണമാവും. ഇത് അവരില്‍ ബന്ധപ്പെടുന്നതിനോട് വിമുഖത സൃഷ്ടിക്കുകയും ചെയ്യും.
 
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് മസില്‍ റിലാക്‌സ് ചെയ്യാനുള്ള ലേപനങ്ങള്‍ പുരട്ടുന്നത് നന്നായിരിക്കും. ബന്ധപ്പെടുന്ന പൊസിഷന്‍ മാറ്റിയാലും മസില്‍ കയറ്റത്തില്‍ നിന്ന് രക്ഷനേടാം. മുന്‍കരുതലുകള്‍ എടുത്തിട്ടും മസില്‍കയറ്റം കിടപ്പറയിലേക്ക് വില്ലനായി കടന്നു വരുന്നു എങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ തുറന്ന് ഉറങ്ങുന്നവരില്‍ ഈ പ്രശ്‌നങ്ങള്‍ കാണിക്കാം !

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ K2; വിറ്റാമിന്‍ K2 ധാരാളമുള്ള ഭക്ഷണങ്ങള്‍ ഇവയാണ്

കിടക്കുന്നതിന് മുന്‍പ് ഈ അഞ്ചു ഭക്ഷണങ്ങള്‍ കഴിക്കരുത്

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ: ഉറക്കം കൃത്യമായാൽ സിറോസിസ് സാധ്യത കുറയുമെന്ന് പഠനം

നിങ്ങളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന അഞ്ചു പാനിയങ്ങളെ പരിചയപ്പെടു

അടുത്ത ലേഖനം