സാധാരണയായി അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ സിറ്റി സ്‌കാന്‍ വഴിയാണ് വൃക്കയിലെ കാന്‍സറിന്റെ സൂചനകള്‍ ലഭിക്കുന്നത്. ക്രോണിക് കിഡ്‌നി രോഗങ്ങള്‍ കിഡ്‌നി കാന്‍സറാകാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും 60വയസിനുമുകളില്‍ പ്രായം ഉള്ളവരിലാണ് ഇത് കൂടുതലും കാണുന്നത്. ഇപ്പോള്‍ ചെറുപ്പക്കാരിലും ഈ രോഗം കണ്ടുവരുന്നുണ്ട്. രോഗത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായി ചികിത്സിക്കാന്‍ സാധിക്കും. വൃക്കയിലെ കാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്താന്‍ പ്രയാസമാണ്. മറ്റുരോഗങ്ങള്‍ക്ക് സ്‌കാന്‍ ചെയ്യുമ്പോഴായിരിക്കും ചിലപ്പോള്‍ കണ്ടെത്തുന്നത്.
ഇപ്പോള്‍ ഈ രംഗത്ത് റോബോട്ടിക് സര്‍ജറി ഫലപ്രദമാകുന്നുണ്ട്. ചെറിയ മുറിവ്, കൃത്യത, കുറഞ്ഞ വേദന, വേഗത്തില്‍ സുഖംപ്രാപിക്കല്‍ എന്നിവയാണ് റോബോട്ടിക് സര്‍ജറിയുടെ ഗുണങ്ങള്‍.