Webdunia - Bharat's app for daily news and videos

Install App

സ്ത്രീകളിലെ അണ്ഡാശയ അര്‍ബുദം; ലക്ഷണങ്ങള്‍ ഇവയൊക്കെ

അടിവയറ്റില്‍ വലിയ മുഴ പോലെ പിണ്ഡം അനുഭവപ്പെടുന്നത് ചിലപ്പോള്‍ അണ്ഡാശയ അര്‍ബുദത്തിന്റെ ലക്ഷണമാകും

രേണുക വേണു
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (10:20 IST)
അര്‍ബുദം പലവിധമുണ്ട്. അതിലൊന്നാണ് അണ്ഡാശയ അര്‍ബുദം. അണ്ഡാശയത്തില്‍ വളരുന്ന കോശങ്ങളുടെ വളര്‍ച്ചയാണ് ഇത്. കോശങ്ങള്‍ വേഗത്തില്‍ പെരുകുകയും ആരോഗ്യമുള്ള ശരീര കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. അണ്ഡാശയത്തിന്റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിനു ചുറ്റുമുള്ള കലകളിലോ അര്‍ബുദം ഉണ്ടാകാം. അണ്ഡാശയ അര്‍ബുദം കണ്ടെത്താന്‍ പലപ്പോഴും വൈകാറുണ്ട്. 
 
അടിവയറ്റില്‍ വലിയ മുഴ പോലെ പിണ്ഡം അനുഭവപ്പെടുന്നത് ചിലപ്പോള്‍ അണ്ഡാശയ അര്‍ബുദത്തിന്റെ ലക്ഷണമാകും. തുടര്‍ച്ചയായ ഗ്യാസ് പ്രശ്നം, എപ്പോഴും വയറ് വീര്‍ത്തിരിക്കുക, വയറിന്റെ വലിപ്പം കൂടുക, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറുവേദന എന്നിവയെല്ലാം ഇതിന്റെ ലക്ഷണമാകും. ആര്‍ത്തവ സമയത്തെ അസാധാരണ വേദനയും അണ്ഡാശയ അര്‍ബുദത്തിന്റെ ലക്ഷണമാണ്. 
 
മറ്റ് ലക്ഷണങ്ങള്‍ 
 
പുറം വേദന, അടിക്കടി മൂത്രം പോകല്‍ 
 
കാലില്‍ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്
 
മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം 
 
യുവതികളിലെ ആര്‍ത്തവമില്ലായ്മ, മലബന്ധം, മുടികൊഴിച്ചില്‍, കടുത്ത ക്ഷീണം, ശബ്ദവ്യതിയാനം 
 
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ ബന്ധപ്പെടുക 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങല്‍ അറിയണം

എംപോക്‌സിന്റെ പ്രധാനലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

ഓണസദ്യ പണി തരുമോ ?

മഞ്ഞള്‍ പിത്തസഞ്ചിയില്‍ പിത്തരസത്തിന്റെ ഉല്‍പാദനം വര്‍ധിപ്പിച്ച് ദഹനത്തെ മെച്ചപ്പെടുത്തുന്നു

ചോക്ലേറ്റ് കഴിച്ചാല്‍ സമ്മര്‍ദ്ദം കുറയും!

അടുത്ത ലേഖനം
Show comments