Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടര്‍ച്ചയായുള്ള തുമ്മല്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തുടര്‍ച്ചയായി അഞ്ചിലേറെ തവണ തുമ്മുന്നത് എന്തെങ്കിലും അലര്‍ജിയുടെ ലക്ഷണമാകും

തുടര്‍ച്ചയായുള്ള തുമ്മല്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

രേണുക വേണു

, ഞായര്‍, 29 ഡിസം‌ബര്‍ 2024 (14:35 IST)
ഇടയ്ക്കിടെ തുമ്മുന്നവരാണ് നമ്മളില്‍ പലരും. ചിലര്‍ തുമ്മല്‍ തുടങ്ങിയാല്‍ പിന്നെ മിനിറ്റുകള്‍ കഴിഞ്ഞാകും നിര്‍ത്തുക. മൂക്കില്‍ നിന്ന് പൊടിപടലങ്ങള്‍ പുറത്തേക്ക് കളയുന്ന പ്രക്രിയയാണ് തുമ്മല്‍. എന്നാല്‍ തുടര്‍ച്ചയായി തുമ്മല്‍ വരികയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ ഉടന്‍ തന്നെ ഇഎന്‍ടി ഡോക്ടറെ കാണുക. തുമ്മലിനു കാരണങ്ങള്‍ പലതാണ്, അത് എന്തൊക്കെയാണെന്ന് നോക്കാം
 
അമിതമായി ഭക്ഷണം കഴിച്ച് വയര്‍ വീര്‍ത്താല്‍ ചിലരില്‍ തുമ്മല്‍ കാണപ്പെടുന്നു. 
 
തണുപ്പ് കാറ്റടിക്കുമ്പോള്‍ മുഖത്തെ ഞെരമ്പുകള്‍ക്ക് അസ്വസ്ഥത തോന്നുകയും പിന്നീട് തുമ്മാന്‍ തുടങ്ങുകയും ചെയ്യുന്നു. 
 
ചിലരില്‍ അപസ്മാരത്തിന്റെ പ്രാരംഭ ലക്ഷണമായി തുടര്‍ച്ചയായി തുമ്മല്‍ ഉണ്ടായേക്കാം 
 
മൂക്കിന്റെ പാലം ഇടുങ്ങിയതോ വളവ് കൂടുതലോ ഉണ്ടെങ്കില്‍ തുടര്‍ച്ചയായി തുമ്മല്‍ അനുഭവപ്പെടും 
 
തുടര്‍ച്ചയായി അഞ്ചിലേറെ തവണ തുമ്മുന്നത് എന്തെങ്കിലും അലര്‍ജിയുടെ ലക്ഷണമാകും
 
തുടര്‍ച്ചയായി തുമ്മല്‍ ഉള്ളവര്‍ ഇടയ്ക്കിടെ മൂക്കുകള്‍ വൃത്തിയാക്കുക 
 
തുമ്മല്‍ ഉള്ളവര്‍ മാസ്‌ക് ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക 
 
അസാധാരണമായി തുമ്മല്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവ അമിതമായി കഴിച്ചാല്‍ നിങ്ങള്‍ പെട്ടന്ന് തടിവെയ്ക്കും !