Webdunia - Bharat's app for daily news and videos

Install App

What is Oral Cancer: ഓറല്‍ കാന്‍സര്‍ ലക്ഷണങ്ങള്‍

നിങ്ങളുടെ വായില്‍ ആയിരിക്കും വദനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ കാണിക്കുക

Webdunia
തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (20:34 IST)
Oral Cancer Symptoms: വദനാര്‍ബുദം അഥവാ ഓറല്‍ കാന്‍സര്‍ ഇപ്പോള്‍ സാധാരണയായി കണ്ടുവരുന്ന അസുഖമാണ്. ആദ്യ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിച്ചാല്‍ വദനാര്‍ബുദം ചികിത്സിച്ചു ഭേദമാക്കാം. നിങ്ങളുടെ വായില്‍ ആയിരിക്കും വദനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ കാണിക്കുക. ഈ ലക്ഷണങ്ങള്‍ അധികകാലം നീണ്ടുനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. 
 
ചുണ്ട്, നാവ്, കവിളിന്റെ ഉള്‍ഭാഗം, അണ്ണാക്ക്, വായുടെ അടിഭാഗം, മോണ, തൊണ്ടയുടെ ഉള്‍ഭാഗം, മേലണ്ണാക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് വായിലെ കാന്‍സര്‍ കാണപ്പെടുക. 
 
മൂന്ന് ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വായ്പ്പുണ്ണ് ഓറല്‍ കാന്‍സറിന്റെ പ്രധാന ലക്ഷണമാണ്. 
 
വായ്ക്കുള്ളിലെ ചുവപ്പോ വെള്ളയോ നിറത്തിലുള്ള മുറിവ്
 
ചുരണ്ടിക്കളഞ്ഞാലും മായാത്ത വെളുത്ത പാടുകള്‍
 
ഭക്ഷണം ചവയ്ക്കാനുള്ള ബുദ്ധിമുട്ട്
 
നാവ് അനക്കാനും നീട്ടാനും ബുദ്ധിമുട്ട്
 
ചെവിവേദന, സ്ഥിരമായ വായ്നാറ്റം
 
സംസാരിക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന
 
തൊണ്ടവേദനയും പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവും
 
തുടങ്ങിയവയെല്ലാം വായിലെ കാന്‍സറിന്റെ ലക്ഷണങ്ങളാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരത്തില്‍ കോര്‍ട്ടിസോള്‍ കൂടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചൂട് സമയത്ത് തലവേദനയോ, ആവശ്യത്തിന് വെള്ളം കുടിക്കണം!

ശരീരത്തില്‍ ചൂട് കൂടുതലാണോ, സമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് പഠനം

മീന്‍ നല്ലതാണോ എന്നു നോക്കി വാങ്ങാന്‍ അറിയില്ലേ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

മുട്ട അലർജി ഉണ്ടാക്കുമോ?

അടുത്ത ലേഖനം
Show comments