Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോയ്‌ലറ്റില്‍ പോയ ശേഷം ശരീരം തളരുന്നത് പോലെ തോന്നാറുണ്ടോ?

'വാസോ വാഗല്‍ പ്രതികരണം' എന്നാണ് ഇത് അറിയപ്പെടുന്നത്

ടോയ്‌ലറ്റില്‍ പോയ ശേഷം ശരീരം തളരുന്നത് പോലെ തോന്നാറുണ്ടോ?

രേണുക വേണു

, തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (11:58 IST)
മലവിസര്‍ജനം നടത്തിയ ശേഷം ചിലരില്‍ ക്ഷീണവും തളര്‍ച്ചയും കാണപ്പെടുന്നു. ഇതൊരു സ്വാഭാവിക കാര്യമാണ്. മലവിസര്‍ജനത്തിനു ശേഷം ഏതാനും മിനിറ്റുകള്‍ ശാന്തമായി കിടന്നാല്‍ ഈ തളര്‍ച്ച മാറും. 
 
'വാസോ വാഗല്‍ പ്രതികരണം' എന്നാണ് ഇത് അറിയപ്പെടുന്നത്. ടോയ്‌ലറ്റില്‍ പോകുമ്പോള്‍ അടിവയറ്റിലെ പേശികളില്‍ സമ്മര്‍ദ്ദമുണ്ടാകുന്നു. തത്ഫലമായി വാഗസ് നാഡിയില്‍ ഉത്തേജനം ഉണ്ടാകുകയും ഹൃദയമിടിപ്പ് കുറയുകയും ചെയ്യും. ഹൃദയമിടിപ്പ് കുറയുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിലും കുറവുണ്ടാകും. ഹൃദയമിടിപ്പ് മന്ദഗതിയില്‍ ആകുന്നതും രക്തസമ്മര്‍ദ്ദം കുറയുന്നതുമാണ് തളര്‍ച്ചയ്ക്കു കാരണം. 
 
ചെറിയ തലകറക്കവും തളര്‍ച്ചയുമാണ് പ്രധാനമായും തോന്നുക. ഏതാനും മിനിറ്റുകള്‍ വിശ്രമിച്ചാല്‍ ഈ തളര്‍ച്ച ഇല്ലാതാകും. അതേസമയം ക്ഷീണവും തളര്‍ച്ചയും ദീര്‍ഘനേരത്തേക്ക് കാണപ്പെടുകയാണെങ്കില്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭക്ഷണവും പുകവലിയും മുതല്‍ ജോലി സമ്മര്‍ദ്ദം വരെ; ഹൃദയാഘാതം യുവാക്കളില്‍