Webdunia - Bharat's app for daily news and videos

Install App

World Thyroid Day 2023:തൈറോയിഡ് രോഗം രണ്ടുതരം, ലക്ഷണങ്ങള്‍ ഇവ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 25 മെയ് 2023 (13:12 IST)
ഇന്ന് ആളുകളില്‍ സാധാരണമായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് തൈറോയിഡ്. പല തരത്തിലുള്ള തൈറോയിഡ് അസുഖങ്ങല്‍ ഉണ്ട് എന്നതിനാല്‍ ഇത് വേര്‍തിരിച്ച് കണ്ടെത്തുക എന്നതും പ്രയാസകരമാണ്. അതിനാല്‍ തൈറോയിഡിനെ കുറിച്ച് കൂടുതല്‍ അറഞ്ഞിരിക്കേണ്ട അത് വളരെ പ്രധാനമാണ്.
 
ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് പ്രധാനമായും തൈറോയിഡ് രോഗങ്ങള്‍ക്ക് കാരണം. ഹൈപ്പോ തൈറോയിഡിസം, ഹൈപ്പര്‍ തൈറോയിഡിസം എന്നിങ്ങനെ രണ്ട് തരത്തിലുള്ള തൈറോയിഡ് അസുഖങ്ങളാണ് പ്രധാനമായും ഉള്ളത്. സ്ത്രീകള്‍ക്ക് തൈറോയിഡ് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.
 
ഹൈപ്പോ തൈറോയിഡിസം
 
ഭാരംകൂടി വരുന്നതാണ് ഹൈപ്പോ തൈറോയിഡിസത്തിന്റെ പ്രധാന ലക്ഷണം. കലോറി കുറഞ്ഞ ആഹാര കഴിച്ചിട്ടും വ്യായാമങ്ങള്‍ ചെയ്തിട്ടും ശരീര ഭാരത്തില്‍ കുറവ് വരുന്നില്ലെങ്കില്‍ സ്വാഭാവികമായും ഹൈപ്പോ തൈറോയിഡിസം ഉണ്ടെന്ന് സംശയിക്കാം, അമിതമായ ക്ഷിണവും ആര്‍ത്തവത്തില്‍ ക്രമ പിശകുകള്‍ കൂടി വരുന്നുണ്ടെങ്കില്‍ ഇതുറപ്പിക്കാം. പ്രായമായ സ്ത്രീകളിലാണ് ഇത് നേരത്തെ കണ്ടുവന്നിരുന്നത് എങ്കില്‍ ഇപ്പോള്‍ ഇത് പ്രായഭേതമന്യേ തന്നെ കണ്ടുവരുന്നുണ്ട്.
 
ഹൈപ്പര്‍ തൈറോയിഡിസം
 
ശരീരം മെലിഞ്ഞുവരിക, ക്ഷീണവും വിയര്‍പ്പും കൂടുക. വിശപ്പ് സാധരാണയിലും കൂടുതല്‍തോന്നുക, ശാസം മുട്ടല്‍. തുടര്‍ച്ചയായുള്ള ചുമ. ഇവയെല്ലാം ഹൈപ്പര്‍ തൈറോയിഡിസത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. തൈറോയിഡ് അസുഖങ്ങള്‍ ഉള്ളവരില്‍ ഉത്കണ്ഠ, വിശാദം എന്നീ മാനസിക പ്രശ്നങ്ങളും ഉണ്ടാകും. ഹോര്‍മോണുകളുടെ അളവില്‍ വരുന്ന വ്യതിയാനത്തിനാലാണ് ഇത് സംഭവിക്കുന്നത്. നേരത്തെ കണ്ടെത്തിയാല്‍ തൈറോയിഡ് വേദഗത്തില്‍ ചികിത്സിച്ച് ഭേതമാക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രേക്ക്ഫാസ്റ്റായി ചോറ് കഴിക്കുന്നവരാണോ? മോശം ശീലം

ബീറ്റ്‌റൂട്ടും മുട്ടയും ചൂടാക്കി കഴിച്ചാല്‍ ഗുണം കൂടുതല്‍ ലഭിക്കും; ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

ഈ ആളുകള്‍ അവോക്കാഡോ കഴിക്കരുത്!

മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നത് നല്ലതാണോ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments