Select Your Language

Notifications

webdunia
webdunia
webdunia
webdunia

അള്‍ഷിമേഴ് സിന്‍റെ വിത്ത് കണ്ടെത്തി

അള്‍ഷിമേഴ് സിന്‍റെ വിത്ത് കണ്ടെത്തി
PROPRO
ലോകത്ത് ഏകദേശം 18 ദശലക്ഷത്തോളം ആള്‍ക്കാരാണ് അള്‍ഷിമേഴ്സിന്‍റെ പിടിയിലകപ്പെട്ട് ഓര്‍മ്മകളും ജീവിതം തന്നെയും നഷ്ടപ്പെട്ട് കഴിയുന്നത്.

തലച്ചോറില്‍ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അമ്ളോയിഡ് - ബീറ്റാ യെന്ന പ്രോട്ടീനാണ് അള്‍ഷിമേഴ് സിന് കാരണമാകുന്നതെന്ന് യു.എസ്സിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തി . അള്‍ഷിമേഴ് സിന്‍റെ ചെറിയ ലക്ഷണങ്ങള്‍ പോലും തുടക്കത്തില്‍ തന്നെ തിരിച്ചറിയാനും പരിചരിക്കാനും കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്‍റെ കണ്ടെത്തല്‍.

ചില ആളുകളില്‍ അള്‍ഷിമേഴ് സ് വരുന്നതിന് ഏറെ മുന്‍പ് തന്നെ ഓര്‍മ്മനഷ്ടമാകുന്നതിന്‍റെ സൂചനകള്‍ പ്രകടമായിരിക്കും . പലപ്പോഴും എന്തുകൊണ്ടാണിതെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയാറില്ല ..ക്രമേണ ഓര്‍മ്മകള്‍ അവരില്‍ നിന്ന് അവരറിയാതെ തന്നെ അപ്രത്യക്ഷമാകുകയാണു ചെയ്യുക.

യു.എസിലെ മിന്നെസോട്ടാ സര്‍വകലാശാലയിലെ കരേന്‍ ആഷെയും സംഘവുമാണ് ഇതേക്കുറിച്ചു ഗവേഷണം നടത്തിയത്. അമ്ളോയിഡ്-ബി ഉത് പാദിപ്പിക്കുന്നതിനായി ജനിതകമായി പാകപ്പെടുത്തിയ എലികളിലാണ് പരീക്ഷണം നടത്തിയത്.

ഈ പ്രോട്ടീന്‍റെ 12 കണികകളെങ്കിലും തലച്ചോറിനു ചുറ്റും കാണപ്പെട്ടാല്‍ അത് ഒര്‍മ്മ നഷ് ടമാകുന്നതിന്‍ കാരണമാകുന്നു എന്ന് ഇവര്‍ കണ്ടെത്തി. എ ബീറ്റാ * 56 എന്നാണിവയെ പറയുക.

ഈ പ്രോട്ടീനുകള്‍ എലികളില്‍ കുത്തിവച്ചപ്പോള്‍ അവ താല്ക്കാലികമായി അള്‍ഷിമേഴ് സിന്‍റെ ലക്ഷണം കാട്ടി.

ഓര്‍മ്മ നഷ്ടപ്പെടുന്നതിന്‍റെ ആദ്യ ഘട്ടങ്ങളില്‍ സര്‍ഗാത്മകവും സാമാന്യയുക്തിയുമായി ബന്ധപ്പെടുന്നതുമായ കാര്യങ്ങളിലാകും ഓര്‍മ്മക്കുറവുണ്ടാവുക.

അടുത്തഘട്ടത്തില്‍ നാഡീവ്യൂഹങ്ങള്‍ മരിക്കുന്നു.ചിന്താശേഷിയും ഓര്‍മ്മയും പൂര്‍ണ്ണമായി നഷ്ടപ്പെടുന്നു.
അമ്ളോയിഡ്-ബീറ്റാ കണങ്ങള്‍ നാഡികള്‍ക്കിടയിലെ ആശയവിനിമയം പൂര്‍ണ്ണമായും തടസ്സപ്പെടുത്തുന്നു.ഇത് നാഡികളുടെ മരണത്തിനും അതുമായി ബന്ധപ്പെട്ട മറ്റനേകം പ്രശ്നങ്ങള്‍ക്കും തുടക്കമിടുന്നു.ഇതാണ്.ഇങ്ങനെയാണ് അത് അള്‍ഷിമേഴ്സ് ആയി മാറുക.

അമ്ളോയ്ഡ്-ബീറ്റാ കണങ്ങള്‍ കട്ട പിടിക്കാന്‍ തുടങ്ങുന്നതാണ് അല്‍ ഷിമേഴ് സിന് കാരണം . തലച്ചോറില്‍ ഇത് കണ്ടെത്തുന്നത് രോഗം തിരിച്ചറിയാന്‍ സഹായിക്കും.മരുന്നുകളൊ വാക് സിനുകളൊ ഉപയോഗിച്ച് ഇതിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ രോഗം നിയന്ത്രിക്കാനാകുമെന്നാണ് ആശാവഹമായ കണ്ടെത്തല്‍.

Share this Story:

Follow Webdunia malayalam