Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെങ്കണ്ണിനെ ചെറുക്കാന്‍

ചെങ്കണ്ണിനെ ചെറുക്കാന്‍
വേനല്‍ക്കാലമെത്തിയതോടെ പലവിധ രോഗങ്ങളും വ്യാപകമായി. പ്രായഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന വൈറല്‍ രോഗമാണ് ചെങ്കണ്ണ്.

പ്രധാന ലക്ഷണങ്ങള്‍
കണ്ണിന് ചുവപ്പുനിറം, പോളയിടുങ്ങല്‍, വെള്ളമൊലിക്കല്‍, തരുതരുപ്പ്.

വായുവില്‍ സദാ സജീവമായ അണുക്കള്‍ എപ്പോഴും കണ്ണില്‍ പ്രവേശിക്കാം. ചിലരില്‍ ഒന്നു രണ്ടു ദിവസത്തെ തരുതരുപ്പിനു ശേഷം ചുവപ്പു നിറം പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് കരടുവീണെന്ന പ്രതീതിയാണുണ്ടാവുക.

കാര്യമായി പരിഗണിക്കുക

മാരകമായ രോഗമല്ലെങ്കിലും കാര്യമായി പരിഗണിച്ചില്ലെങ്കില്‍ ചെങ്കണ്ണ് കോര്‍ണിയയെ ബാധിച്ച് കാഴ്ച പ്രതികൂലമാകാന്‍ കാരണമാവും. സാധാരണയായി കോര്‍ണിയയെയല്ല രോഗം ബാധിക്കാറ്. ചുറ്റുമുള്ള വെള്ള സ്ഥലങ്ങളിലാണ് ചുവപ്പുനിറം പടരുക. ഏതെങ്കിലും പ്രത്യേക കാലത്തല്ല രോഗം പടരുന്നത്. രോഗകാരണം വൈറസ് ആയതുകൊണ്ട് ചികില്‍സ ഫലപ്രദമല്ല. എന്നാല്‍ അസ്വസ്ഥതകള്‍ രൂക്ഷമാക്കുന്ന ബാക്ടീരിയകളെ തടയാനാണ് മരുന്നു ഉപയോഗിക്കുന്നത്.

രോഗം പടരുന്നത് എങ്ങനെ?

ചെങ്കണ്ണ് ബാധിച്ചവരുടെ കണ്ണില്‍ തട്ടിയ കൈ മറ്റൊരാളുടെ കണ്ണിലാവുക, ഒരേ കര്‍ചീഫ്, സോപ്പ് മുതലായവ ഉപയോഗിക്കുക എന്നിവ മൂലമാണ് രോഗം പടരുന്നത്. ഒരു തവണ രോഗം ബാധിച്ചാല്‍ സമീപകാലത്തു തന്നെ വീണ്ടും രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്.

ചികില്‍സകള്‍

ശരിയായ രീതിയില്‍ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുകയാണ് രോഗനിയന്ത്രണ മാര്‍ഗം.
നാടന്‍ ചികില്‍സകള്‍ മാരകമാവാനാണ് സാധ്യത. ഒരു പാടു തവണ കണ്ണുകഴുകുന്നത് ദോഷമാണ്. പ്രകൃതിദത്ത സംരക്ഷണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തണുത്തവെള്ളത്തിലായാലും തുടര്‍ച്ചയായി കണ്ണു കഴുകുന്നത് ദോഷമാണ്. മല്ലിയിട്ടു തിളപ്പിച്ചാറിയ വെള്ളവും തണുത്ത വെള്ളവും കണ്ണിലൊഴിക്കുന്നത് പൊതുവെ കാണുന്ന പ്രവണതയാണെങ്കിലും ശരിയല്ലെന്നാണ് വിദഗ്ധാഭിപ്രായം.

ചെങ്കണ്ണ് രോഗത്തെ പ്രതിരോധിക്കാന്‍ ഹോമിയോ മരുന്നുകള്‍ ലഭ്യമാണ്.ചെങ്കണ്ണ് രോഗത്തിന്‍റെ ചികില്‍സയ്ക്ക് തിരുവനന്തപുരം ആയുര്‍വേദ കോളജ് ആശുപത്രിയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam