Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂത്രത്തിലെ കല്ല് ഒഴിവാക്കാന്‍

മൂത്രത്തിലെ കല്ല് ഒഴിവാക്കാന്‍
അതി കഠിനമായ വേദനയോടെ നമ്മെ തേടിയെത്തുന്ന ഈ ഭീകരനെ ഒഴിവാക്കാന്‍ ചിലമാര്‍ഗ്ഗങ്ങളുണ്ട്. ഫോസ്ഫേറ്റ്, യൂറിക് ആസിഡ്, കാത്സ്യം, ഓക്സലേറ്റ് എന്നിങ്ങനെ മൂത്രത്തില്‍ തന്നെയുള്ള രാസവസ്തുക്കള്‍ പ്രത്യേക അനുപാതത്തില്‍ അടിഞ്ഞുകൂടുന്നതാണ് മൂത്രത്തില്‍ കല്ലായി മാറുന്നത്.

ഇത് കിഡ്ണിയിലും മൂത്രനാളിയിലും തടസമുണ്ടാക്കുന്നു. അതികഠിനമായ വേദനയോടൊപ്പം ഇന്‍ഫെക്ഷനും പനിയുമുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. കൂടുതല്‍ വെള്ളം കുടിക്കുക എന്നതുതന്നെയാണ് പ്രതിരോധത്തിന് ഉത്തമമാര്‍ഗ്ഗം.

ജലം ചെറിയ ക്രിസ്റ്റലിനെ തുടക്കത്തില്‍ തന്നെ മൂത്രത്തിലൂടെ പുറത്തുകൊണ്ടുവരാന്‍ സഹായിക്കും. തുടര്‍ച്ചയായി കൂടുതല്‍ വെള്ളം കുടിക്കുന്ന ആള്‍ക്ക് ഈ രോഗം വരാനുള്ള സാദ്ധ്യഹ കുറവാണ്. കാത്സ്യമടങ്ങിയ ധാരാളം ആഹാരങ്ങള്‍ കഴിക്കുന്നവര്‍ ഓക്സലേറ്റ് അടങ്ങിയ ആഹാരം നിയന്ത്രിക്കണം.

കാത്സ്യം കൂടുതല്‍ കഴിക്കുന്നവര്‍ ചീര, തക്കാളി, ചായ, കൊക്കാ എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്. കൂടുതല്‍ സോഡിയം കലര്‍ന്ന ആഹാരങ്ങള്‍ കഴിക്കുകയും പൊട്ടസ്യവും മഗ്നീഷ്യവും കലര്‍ന്ന പദാര്‍ഥങ്ങള്‍ കുറയ്ക്കുകയും ചെയ്താലും കല്ലുണ്ടാവും.

ഉപ്പുകലര്‍ന്ന ആഹാരം കുറയ്ക്കുകയും പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുകയും ചെയ്യുന്നതും നല്ലതല്ല. ആഹാരത്തില്‍ സമതുലനാവസ്ഥ പാലിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നതാണ് ശരിയായ പോംവഴി.

Share this Story:

Follow Webdunia malayalam