Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യക്തി ശുചിത്വത്തിലൂടെ കോളറ തടയാം

വ്യക്തി ശുചിത്വത്തിലൂടെ കോളറ തടയാം
വെള്ളം വഴിയും ഈച്ചകളിലൂടെയും പകരുന്ന രോഗമാണ് കോളറ. മനുഷ്യവിസര്‍ജ്ജ്യമാണ് ഇതിന്‍റെ വിഹാരരംഗം.മനുഷ്യന്‍റെ കുടലിനുള്ളില്‍ എത്തിയാല്‍ പെരുകുന്ന വിബ്രിയോ കോളറേ എന്ന രോഗാണുവിനെ പാടെ നശിപ്പിക്കുക എളുപ്പവുമല്ല. വ്യക്തി ശുചിത്വത്തിലൂടെ മാത്രമേ രോഗം പടരുന്നതു തടയാന്‍ കഴിയുകയുള്ളൂ.

കോളറ രോഗാണുക്കള്‍ പടരുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍

1.തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക.കക്കൂസുകളില്‍ മാത്രമേ മലമൂത്ര വിസര്‍ജ്ജനം നടത്താവൂ. അതിനു ശേഷം കക്കൂസുകള്‍ അണുനാശിനി ഉപയോഗിച്ച് കഴുകുക.

കൈകാലുകള്‍ നന്നായി സോപ്പുപയോഗിച്ചു കഴുകുകയും ശൗച്യത്തിന് ശുദ്ധജലം,(കോളറാക്കലമണെങ്കില്‍ തിളപ്പിച്ചാറ്റിയ) വെള്ളം ഉപയോഗിക്കുകയും വേണം.

2. ഭക്ഷണസാധനങ്ങള്‍ വേവിച്ചു മാത്രം കഴിക്കുക. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിയുന്നതും ഒഴിവാക്കുക. അഥവാ ഉപയോഗിക്കേണ്ടി വന്നാല്‍ ശുദ്ധജലത്തില്‍ നന്നായി കഴുകുക.

3. തിളപ്പിച്ചാറ്റിയ വെള്ളവും പാനീയങ്ങളുമേ കഴിക്കാവൂ. ആഹാരം വിളമ്പുന്ന പാത്രങ്ങള്‍ തിളച്ച വെള്ളത്തില്‍ കഴുകുക.

4. ആഹാരസാധനങ്ങള്‍ അടച്ചു വയ്ക്കുക. ഈച്ചയ്ക്കും പാറ്റയ്ക്കും പല്ലിയ്ക്കുമൊന്നും ആഹാരസാധനങ്ങളില്‍ വന്നിരിക്കാമെന്നുള്ള അവസ്ഥ ഉണ്ടാക്കരുത്.

5.കോളറാരോഗി ഉപയോഗിച്ച പാത്രങ്ങള്‍ പൊതു ആവശ്യത്തിന് ഉപയോഗിക്കരുത്.
രോഗം ബാധിച്ച പ്രദേശത്തേക്കും അവിടെ നിന്നു പുറത്തേക്കും ഉള്ള യാത്ര ഒഴിവാക്കുക.

ഇത്രയൊക്കെ മുന്‍കരുതലുകള്‍ എടുത്താല്‍ ഒരു രോഗം വരുന്നതും പകരുന്നതും വലിയ അളവോളം തടയാനാവും.

Share this Story:

Follow Webdunia malayalam