കൊറോണയെ തുരത്താൻ മഞ്ഞളും ആര്യവേപ്പും കലർത്തിയ വെള്ളം തെരുവുകളിൽ തളിച്ച് തമിഴർ

അനു മുരളി

തിങ്കള്‍, 30 മാര്‍ച്ച് 2020 (17:53 IST)
കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ മരുന്നുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്. വ്യാജ പ്രചരണത്തിന്റെ ആളുകളും രംഗത്തുണ്ട്. ഇപ്പോഴിതാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ മഞ്ഞളും ആര്യവേപ്പും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്.
 
മുതുക്കുളത്തൂര്‍ ജില്ലയിലെ പേരയ്യൂര്‍ ഗ്രാമത്തിലെ തെരുവുകളിലാണ് വീപ്പകളില്‍ കൊണ്ടുവന്ന മഞ്ഞള്‍- ആര്യവേപ്പ് കലര്‍ത്തിയ വെള്ളം തളിച്ചത്. മഞ്ഞള്‍ ആര്യവേപ്പ് വെള്ളം തളിച്ചതിന് ശേഷം പ്രദേശത്ത് ബ്ലീച്ചിങ് പൗഡര്‍ വിതറുകയും ചെയ്തു. മഞ്ഞളും ആര്യവേപ്പും അണുനാശിനിയായാണ് ഉപയോഗിക്കുന്നതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.  
 
വൈറസിനെ കൊല്ലാന്‍ ഗോമൂത്രത്തിന് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുമഹാസഭയും രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഈ മഞ്ഞള്‍ ആര്യവേപ്പ് പ്രയോഗം. അതേസമയം, 17 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതുതായി കൊറോണ രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 67 ആയി ഉയര്‍ന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മുഖചർമ്മത്തിലെ എണ്ണമയം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !