Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങൾക്ക് അമിതവണ്ണം പ്രശ്‌നമാണോ? ഇതാ വണ്ണം കുറയ്‌ക്കാനുള്ള 5 എളുപ്പ വഴികൾ

ഇതാ വണ്ണം കുറയ്‌ക്കാനുള്ള 5 വഴികൾ

നിങ്ങൾക്ക് അമിതവണ്ണം പ്രശ്‌നമാണോ? ഇതാ വണ്ണം കുറയ്‌ക്കാനുള്ള 5 എളുപ്പ വഴികൾ
, ചൊവ്വ, 15 മെയ് 2018 (09:29 IST)
വണ്ണം കുറയ്‌ക്കാനുള്ള എളുപ്പവഴികൾ എല്ലാവർക്കും അറിയാം; ധാരാളം വെള്ളം കുടിക്കുക, പച്ചക്കറികൾ കഴിക്കുക, ദിവസേന വ്യായാമം ചെയ്യുക. എന്നാൽ ഇതൊക്കെ ചെയ്‌തിട്ടും വണ്ണം കുറയാത്തവരാണ് ഏറെപ്പേരും. എന്നാൽ വണ്ണം എളുപ്പത്തിൽ കുറയ്ക്കാൻ മറ്റ് ധാരാളം വഴികൾ ഉണ്ട്. സാധാരണഗതിയിൽ നിന്ന് ഒന്ന് മാറി ചിന്തിച്ചാലോ.! ഇവയൊന്നുമല്ലാത്ത മറ്റ് വഴികൾ എന്തൊക്കെയെന്നല്ലേ...
 
 
1. വൈറ്റമിൻ ഡി അടങ്ങുന്ന ആഹാരങ്ങൾ കഴിക്കുക
 

webdunia
വൈറ്റമിൻ ഡി നിങ്ങളുടെ ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യാനും രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാനും മാത്രമല്ല സഹായിക്കുക, ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. വൈറ്റമിൻ ഡി ശരീരത്തിലെ കൊഴുപ്പ് കുറയ്‌ക്കാൻ സഹായിക്കുമെന്ന് ബ്രിട്ടനിലെ ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മത്സ്യങ്ങളിൽ മത്തി,അയല, കോര, ചൂര തുടങ്ങിയവ കഴിക്കുന്നത് വൈറ്റമിൻ ഡിയ്‌ക്ക് വളരെ നല്ലതാണ്. മുട്ടയുടെ മഞ്ഞ, കൂൺ, പാൽ, ഓറഞ്ച് ജ്യൂസ് തുടങ്ങിയവയും ശരീരത്തിന് നല്ലതാണ്.
 
2. രാവിലെ വെറും വയറ്റിൽ വർക്ക് ഔട്ട് ചെയ്യുക
 
webdunia
പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷം വർക്ക് ഔട്ട് ചെയ്യുന്ന ശീലമുള്ളവരാണോ നിങ്ങൾ? എങ്കിൽ ആ ശീലം മാറ്റാൻ സമയമായി. ഒഴിഞ്ഞ വയറിൽ വർക്ക്ഔട്ട് ചെയ്യുന്നത് ഫാറ്റ് സെല്ലുകളെ നശിപ്പിക്കുന്നു എന്നാണ് അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജി: എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഇത് പരീക്ഷിക്കുന്നതിൽ തെറ്റില്ല. 
 
 
3. മധുരപലഹാരങ്ങളും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
 
webdunia
പ്രഭാത ഭക്ഷണത്തിൽ മധുരപലഹാരങ്ങൾ ഉൾപ്പെടുത്തുക എന്നത് വളരെ കുറച്ച് ആൾക്കാരുടെയെങ്കിലും സ്വപ്‌നമായിരിക്കും. കുട്ടികൾക്ക് എന്നും ഇത് പ്രിയപ്പെട്ടതാണ്. 2012-ലെ ടെൽ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഒരു പഠനത്തിൽ പറയുന്നത് ഇങ്ങനെയാണ്,  പ്രാതലിൽ കേക്ക്, കുക്കീസ്, ചോക്ലേറ്റ് പോലെയുള്ള മധുരപലഹാരങ്ങളും ഉപയോഗിക്കുക, ഇത് ആരോഗ്യത്തിൽ നല്ലതാണ്.
 
4. ചോക്ലേറ്റുകൾ കഴിക്കുക
 
webdunia
ചോക്ലേറ്റുകൾ കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂട്ടുമെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാൽ ഇത് തെറ്റാണെന്ന് 2012-ലെ ആർക്കൈവ്‌സ് ഓഫ് ഇന്റേർണൽ മെഡിസിൻ എന്ന പഠനം പറയുന്നത്. ഇടയ്‌ക്കിടയ്‌ക്ക് ചോക്ലേറ്റ് കഴിക്കുന്നവരേക്കാൾ മെലിഞ്ഞിട്ടായിരിക്കും ദിവസേന ചോക്ലേറ്റ് കഴിക്കുന്നവർ.
 
5. പഴങ്ങളുടെ തൊലി കളയുന്നത് നിർത്തുക
 
webdunia
ആപ്പിൾ പോലെയുള്ള പഴങ്ങളുടെ തൊലി കളയുന്നത് നല്ലതല്ല. ഇത് ഉൾപ്പെടെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇത് അമിതവണ്ണം കുറയ്‌ക്കാനും കൊഴുപ്പ് കുറയ്‌ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടപ്പറയില്‍ പുരുഷന്‍ വരുത്തുന്ന പ്രധാന വീഴ്‌ചകള്‍ ഇവ