സ്‌മാര്‍ട്ട് ഫോണ്‍ വെളിച്ചത്തിലൂടെയും പണികിട്ടും; കൌമാരക്കാര്‍ ശ്രദ്ധിക്കുക
സ്‌മാര്‍ട്ട് ഫോണ്‍ വെളിച്ചത്തിലൂടെയും പണികിട്ടും; കൌമാരക്കാര്‍ ശ്രദ്ധിക്കുക
സ്മാര്‍ട്ട് ഫോണുകളുടെ കടന്നുവരവ് മനുഷ്യ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ ലോകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്.
സ്‌മാര്‍ട്ട് ഫോണുകള്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന പഠനങ്ങള്‍ നിരവധിയാണ് പുറത്തു വന്നിരിക്കുന്നത്.
ഉറങ്ങുന്നതിന് മുമ്പ് മൊബൈലില്‍ സമയം ചിലവഴിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഈ ശീലം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് അമേരിക്കയിലെ കൊളറാഡോ സര്‍വ്വകലാശാല പറയുന്നത്.
സ്‌മാര്‍ട്ട് ഫോണുകളില്‍ നിന്നുള്ള നീല വെളിച്ചം തലച്ചോര്‍, കണ്ണുകള്‍ എന്നിവയെ ബാധിക്കും. ഇതോടെ കുട്ടികളുടേയും, കൗമാരക്കാരുടേയും ഉറക്കം നശിക്കുകയോ വൈകുകയോ ചെയ്യും.
സ്മാര്‍ട്ട് ഫോണുകളിൽ നിന്നുള്ള പ്രകാശം റെറ്റിനയിൽ കൂടുതലായി പതിയുമ്പോൾ ഉറക്കം നൽകുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തങ്ങളുടെ ഇല്ലാതാകുകയും ഉറങ്ങാന്‍ കഴിയാതെ വരികയും ചെയ്യും.
കുട്ടികളെയും കൌമാരക്കാരെയുമാണ് ഈ അവസ്ഥ ഗുരുതരമായി ബാധിക്കുക.