Webdunia - Bharat's app for daily news and videos

Install App

സാനിറ്ററി പാഡുകളോട് നോ പറയാം; മെന്‍സ്ട്രുവല്‍ കപ്പുകള്‍ ഈസിയായി ഉപയോഗിക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Webdunia
ചൊവ്വ, 8 മാര്‍ച്ച് 2022 (08:02 IST)
മെന്‍സ്ട്രുവല്‍ കപ്പ് ഒരു ആര്‍ത്തവ സഹായിയാണ്. സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാം. ഇതിനു ഒരുപാട് ഗുണങ്ങളുണ്ട്. മെന്‍സ്ട്രുവല്‍ കപ്പ് പരിസ്ഥിതി സൗഹൃദമാണ്, പോക്കറ്റ് ഫ്രണ്ട്ലിയും. ഒരിക്കല്‍ ഉപയോഗിച്ച് നോക്കിയാല്‍ പാഡുകളേക്കാള്‍ എത്രത്തോളം ഗുണകരമാണ് മെന്‍സ്ട്രുവല്‍ കപ്പുകളെന്ന് നമുക്ക് ബോധ്യപ്പെടും. 
 
സിലിക്കണ്‍ കൊണ്ട് നിര്‍മിച്ച കപ്പിന്റെ ആകൃതിയിലായിരിക്കും മെന്‍സ്ട്രുവല്‍ കപ്പ് കാണപ്പെടുക. യോനിയിലേക്ക് ഇറക്കി വച്ചുകൊണ്ടാണ് ഇതില്‍ ആര്‍ത്തവ രക്തം സംഭരിക്കുന്നത്. പ്രായം, ലൈംഗികബന്ധം, പ്രസവം ഒക്കെ അനുസരിച്ച് വിവിധ സൈസിലുള്ള കപ്പുകള്‍ തെരെഞ്ഞെടുക്കണം. സ്മാള്‍, മീഡിയം, ലാര്‍ജ് എന്നീ സൈസുകളില്‍ കപ്പ് ലഭ്യമാണ്. ഒരു കപ്പ് അഞ്ച് മുതല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാം.
 
ആര്‍ത്തവ ദിനങ്ങളില്‍ 12 മണിക്കൂര്‍ വരെ ഒറ്റ സ്‌ട്രേച്ചില്‍ കപ്പ് ഉപയോഗിക്കാവുന്നതാണ്. വൃത്തിയാക്കുന്നതിന് ആയി ആര്‍ത്തവ രക്തം ക്ലോസറ്റിലോ ബാത്റൂമിലോ ഒഴിച്ചു കളഞ്ഞു വെള്ളം ഒഴിച്ചു കഴുകി വീണ്ടും ഇന്‍സെര്‍ട് ചെയ്യാം. കപ്പ് വൃത്തിയാക്കുന്നതിന് ആയി മെന്‍സ്ട്രുവല്‍ കപ്പ് വാഷ്‌കള്‍ വിപണിയില്‍ ലഭ്യമാണ്. ഓരോ ആര്‍ത്തവ ചക്രത്തിന് മുന്‍പും ശേഷവും കപ്പ് സ്റ്റെര്‍ലൈസ് ചെയ്തു അണു വിമുക്തമാക്കേണ്ടതാണ്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ഹൃദയത്തിന്റെ അവസ്ഥയെക്കുറിച്ച് ഇസിജി 30ശതമാനം വിവരങ്ങള്‍ മാത്രമേ നല്‍കുന്നുള്ളു, കൂടുതല്‍ അറിയാന്‍ ഈ ടെസ്റ്റുകള്‍ ചെയ്യണം

അള്‍സര്‍ ഉള്ളവര്‍ക്ക് മുട്ട കഴിക്കാമോ

ബ്രെയിന്‍ ഫോഗ് എന്താണ്, മഴക്കാലത്ത് വര്‍ധിക്കും!

World Breast Feeding Week 2025: മുലയൂട്ടല്‍ വാരം; അറിയാം പ്രാധാന്യം

ഓണ്‍ലൈനായി വസ്ത്രങ്ങള്‍ വാങ്ങി, തുടര്‍ന്ന് ചര്‍മ്മ അണുബാധയുണ്ടായി; അറിയാം എന്താണ് മോളസ്‌കം കോണ്ടാഗിയോസം

അടുത്ത ലേഖനം