Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് കസ്‌കസോ? കാണുന്നത് പോലെ നിസാരനല്ല ഇവന്‍

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് കസ്‌കസോ? കാണുന്നത് പോലെ നിസാരനല്ല ഇവന്‍
, ചൊവ്വ, 8 ഓഗസ്റ്റ് 2023 (20:19 IST)
സര്‍ബത്തിലും ഫലൂഡയിലും ജ്യൂസിലുമെല്ലാം പൊങ്ങികിടക്കുന്ന കറുത്ത മണിയെന്ന തരത്തില്‍ എല്ലാവര്‍ക്കും സുപരിചിതമായ ഒന്നാണ് കസ്‌കസ്. ജ്യൂസിനിടയിലും സര്‍ബത്തിലും ഒരു രുചിക്ക് ചേര്‍ക്കുന്ന ഈ കസ്‌കസ് അത്ര നിസാരനല്ലെന്ന് എത്ര പേര്‍ക്കറിയാം. തുളസിയുടെ ഇനത്തില്‍ പെട്ട ഒരിനം ചെടിയിലാണ് കസ്‌കസ് കാണപ്പെടുന്നത്. ഇന്നത്തെ കാലത്ത് മാത്രമല്ല വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പല പാനീയങ്ങളിലും കസ്‌കസ് ഉപയോഗിക്കുന്നുണ്ട്.
 
കസ്‌കസില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡായ ലിനോലെയ്ക് ആസിഡ് ശരീരത്തിനെ കൊളസ്‌ട്രോളില്‍ നിന്നും സംരക്ഷിക്കുന്നു. അതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇവ നല്ലതാണ്. കൂടാതെ ആരോഗ്യകരമായ ലൈംഗികജീവിതത്തിനും കസ്‌കസ് സഹായിക്കുന്നു. കസ്‌കസില്‍ ലൈംഗികാരോഗ്യം വര്‍ധിപ്പിക്കുന്ന ലിഗ്‌നനുകള്‍ ഉണ്ട്. ഇത് വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. കസ്‌കസിലെ ഉയര്‍ന്ന ഫൈബര്‍ ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. കൂടാതെ ഉറക്കമില്ലായ്മയ്ക്ക് ഒരു പരിഹാരം കൂടിയാണ് ഈ കുഞ്ഞന്‍.
 
കസ്‌കസില്‍ ധാരാളം കാല്‍സ്യം,ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളെ സംരക്ഷിക്കുന്ന കോലാജന്റെ ഉത്പാദനത്തെ സഹായിക്കുന്നു. ധാരാളം സിങ്ക് അടങ്ങിയിരിക്കുന്നതിനാല്‍ കാഴ്ച ശക്തി വര്‍ധിക്കാനും കസ്‌കസ് സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നു. കസ്‌കസിലടങ്ങിയിരിക്കുന്ന സിങ്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. കസ്‌കസില്‍ ധാരാളം ഒലേയി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദത്തിന് നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെെ-കാല്‍ വിരലുകള്‍ക്ക് വേദനയോ, നിസാരമായി കാണരുത്