Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന്റിബയോട്ടിക്കുകൾ ഉപയോഗിയ്ക്കുന്നവരാണോ ? എങ്കിൽ ഭക്ഷണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം

ആന്റിബയോട്ടിക്കുകൾ ഉപയോഗിയ്ക്കുന്നവരാണോ ? എങ്കിൽ ഭക്ഷണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം
, തിങ്കള്‍, 16 നവം‌ബര്‍ 2020 (14:18 IST)
പല അസുഖങ്ങളെയും പ്രധിരോധിക്കുന്നതിനായി നമ്മൾ ആന്റീ ബയോട്ടിക്കുകൾ കഴിക്കാറുണ്ട്. കുറഞ്ഞ ഡോസിലുള്ള മരുന്നുകൾ അസുഖങ്ങൾ മാറാത്തതിനാലോ, ഇൻഫെക്ഷൻ വരാൻ സാധ്യതയുള്ള സാഹചര്യങ്ങളിലോ ആണ് സാധാരണ ഗതിയിൽ ആന്റീ ബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടി വരിക. ഇത്തരത്തിൽ ആന്റീ ബയോട്ടിക്കുകൾ ഉപയോഗിക്കുന്ന സമയത്ത് ചില ഭക്ഷണ പഥാർത്ഥങ്ങൾ നമ്മൽ ഒഴിവാക്കേണ്ടതുണ്ട്.
 
പോഷകങ്ങളൂം ആന്റീ ഓക്സിഡന്റുകളും കൂടുതൽ അടങ്ങിയിട്ടുള്ള ആഹാരമാണ് ആന്റീ ബയോട്ടിക്കുകൾ ഉപയോഗിക്കുന്ന സമയത്ത് കൂടുതലായും കഴിക്കേണ്ടത്. ചില ആഹരങ്ങൾ ഈ സമയത്ത് കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കും. ആന്റീ ബയോട്ടിക്കുകൾ കഴിക്കുന്ന സമയത്തുള്ള മദ്യപാനം കാര്യങ്ങൾ കൂടുതൽ വശളാക്കും. ഇത് ക്ഷീണം കൂട്ടാനും തല ചുറ്റൽ വയറു വേതന എന്നിവയും അനുഭവപ്പെടും ശരീരത്തിൽ നിർജലീകരണം സംഭവിക്കാനും ഇത് കാരണമാകും. 
 
അയൺ അടങ്ങിയ ആഹാരങ്ങൾ ഈ സമയങ്ങളിൽ മിതപ്പെടുത്തുന്നതാണ് നല്ലത്. പാലും പാലുൽ‌പന്നങ്ങളും ആന്റീ ബയോട്ടിക്കുകൾ കഴിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ് പാലിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന കാൽ‌സ്യം മരുന്നിന്റെ പ്രവർത്തനങ്ങളെ ബാധിക്കും എന്നതിനാലാണ് ഇത്. നാരങ്ങ ഓറഞ്ച് തുടങ്ങി ആസിഡിന്റെ അംശം ഉള്ള ആഹാരവും കഴിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തിരുവനന്തപുരത്ത് 507 പേര്‍ക്കെതിരെ നടപടി