Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപ്പെൻഡിസൈറ്റിസ് ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

അപ്പെൻഡിസൈറ്റിസ് ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
, വ്യാഴം, 23 ഫെബ്രുവരി 2023 (20:16 IST)
വൻകുടലിലോട് ചേർന്ന് കാണപ്പെടുന്ന അവയവമായ അപ്പൻഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പൻഡിസൈറ്റിസ്. അടിവയറ്റിൽ ഉണ്ടാകുന്ന കഠിനമായ വേദനയാണ് ഇതിൻ്റെ പ്രധാന ലക്ഷണം. ശ്രദ്ധിച്ചില്ലെങ്കിൽ മരണത്തിന് വരെ ഇത് കാരണമാകാം.
 
ആദ്യം പൊക്കിളിന് ചുറ്റുമുണ്ടാകുന്ന വേദന പിന്നീട് അടിവയറ്റിൽ നിന്നും മുകളിലേക്ക് വ്യാപിക്കും. അടിവയറിൻ്റെ വലതുവശത്ത് താഴെയായി അമർത്തിയാൽ ശക്തമായ വേദനയുണ്ടാകാൻ ഇത് കാരണമാകും. വിശപ്പില്ലായ്മ, ഛർദ്ദി,ക്ഷീണം,മൂത്രമൊഴിക്കുമ്പോൾ വേദന, മലബന്ധം എന്നിവയെല്ലാമാണ് ഇതിൻ്റെ പ്രധാന ലക്ഷണം.
 
രോഗനിർണയം വേദനയുള്ള ഭാഗത്ത് അമർത്തികൊണ്ടാണ് ഡോക്ടർ നടത്തുക. അപ്പെൻഡിക്സിൽ കാൽസ്യം അടിഞ്ഞിട്ടുണ്ടോ എന്ന് മനസിലാക്കുന്നതിനായി അടിവയറിൻ്റെ എക്സ്റേ എടുക്കാം. മുഴകളും മറ്റ് സങ്കീർണ്ണതകളൂമുണ്ടോ എന്ന് പരിശോധിക്കാൻ അൾട്രാസൗണ്ട്, സിടി സ്കാൻ മുതലായവയും നടത്താം.
 
അസുഖത്തിൻ്റെ തുടക്കത്തിൽ കണ്ടെത്താനായാൽ മരുന്നുകളുടെ സഹായത്തോടെ രോഗം ഭേദമാകും. ചിലരിൽ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം. ഉയർന്ന അളവിൽ നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നവരിൽ അപ്പെൻഡിക്സ് വരാറില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓടുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുമോ, ലക്ഷണങ്ങള്‍