Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസ്‌തമയെ എങ്ങനെ നിയന്ത്രിക്കാം; ശ്രദ്ധിക്കേണ്ടത് ഇവയെല്ലാം

ആസ്‌തമയെ എങ്ങനെ നിയന്ത്രിക്കാം; ശ്രദ്ധിക്കേണ്ടത് ഇവയെല്ലാം
, ചൊവ്വ, 9 ഏപ്രില്‍ 2019 (20:00 IST)
സ്വാഭാവിക ജീവിതത്തെ താറുമാറാക്കുന്ന രോഗാവസ്ഥയാണ് ആസ്‌തമ. ഒരു വ്യക്തിക്ക് സ്വാഭാവികമായി ശ്വസിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയ്‌ക്കാണ് ആസ്‌തമ എന്നു പറയുന്നത്. ആസ്തമയുടെ കാരണം ആരോഗ്യ കുറവുതന്നെയാണ്.

ശ്വാസകോശത്തെ സംബന്ധിക്കുന്ന ഗൗരവകരമായ രോഗാവസ്ഥയാണ് ആസ്‌തമ. ആരോഗ്യ കാരണങ്ങള്‍ക്കൊപ്പം ജീവിത സാഹചര്യങ്ങളുമാണ് ഈ അവസ്ഥയ്‌ക്ക് കാരണമാകുന്നത്. പുകവലി, വ്യായാമമില്ലായ്മ, ഭക്ഷണ രീതികൾ, അന്തരീക്ഷ മലിനീകരണം എന്നിവ ശ്വാസകോശങ്ങളുടെ ആരോഗ്യത്തെ നേരിട്ടു തന്നെ ബാധിക്കുന്നു.

ചികിത്സ കൊണ്ട് നിയന്ത്രിക്കപ്പെടാത്ത ആസ്‌തമ പ്രശ്നകാരിയും, ജീവനു തന്നെ ഭീഷണിയാകും. പൊടി, തണുപ്പ്, പൂമ്പൊടി, മൃഗങ്ങളുടെ രോമം, വൈറസുകൾ, വായു മലിനീകരണമുണ്ടാക്കുന്ന വസ്തുക്കൾ എന്നിവ മുതൽ മാനസിക അസ്വസ്ഥതകൾ വരെ ആസ്തമയ്ക്ക് കാരണമാകുന്നു.

നെഞ്ച് വലിഞ്ഞു മുറുകുക, ശ്വസിക്കാൻ ബുദ്ധിമുട്ട്, ചുമ എന്നിവയാണ് സാധാരണ പ്രകടമാകാറുള്ള ലക്ഷണങ്ങൾ. കുട്ടികളിൽ ചുമ മാത്രമാണ് ലക്ഷണമായി കാണപ്പെടുക. രാത്രിയിലും അതിരാവിലെയും കടുത്ത ചുമ അനുഭവപ്പെടും. വിവിധ കഫ് സിറപ്പുകളും മറ്റു മരുന്നുകളും കഴിച്ചാലും ഇതു മാറുകയുമില്ല.

ആസ്തമ പൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കാനാകില്ലെങ്കിലും പൂർണ്ണമായി നിയന്ത്രിക്കാനും സാധാരണ നിലയിൽ വളരെ സജീവമായ ജീവിതം നയിക്കാനുമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂടിൽ നിന്നും രക്ഷനേടാം, കുടവയർ കുറക്കാം, പ്രമേഹത്തെ നിയന്ത്രിക്കാം, അങ്ങനെ ഒരായിരം ഗുണങ്ങൾ തരും ഈ ജ്യൂസ് !