Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ഭക്ഷണസാധനങ്ങള്‍ രാത്രി ഒഴിവാക്കണം; ഇല്ലെങ്കില്‍ തടി കൂടും

ഈ ഭക്ഷണസാധനങ്ങള്‍ രാത്രി ഒഴിവാക്കണം; ഇല്ലെങ്കില്‍ തടി കൂടും
, തിങ്കള്‍, 9 ഓഗസ്റ്റ് 2021 (20:17 IST)
വളരെ ശ്രദ്ധയോടെ വേണം അത്താഴം കഴിക്കാന്‍. രാത്രി ഭക്ഷണം അമിതമായാല്‍ പൊണ്ണത്തടി, കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. 
 
രാത്രി പാസ്ത കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ത്തുക. നൂഡില്‍സ് പോലുള്ള ഭക്ഷണ സാധനങ്ങളും രാത്രി വേണ്ട. ഇത്തരം ഭക്ഷണസാധനങ്ങള്‍ ആരോഗ്യത്തിനു ദോഷം ചെയ്യും. പാസ്തയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പായി മാറുകയും ഇത് അമിത വണ്ണത്തിനും കൊളസ്‌ട്രോളിനും കാരണമാകുകയും ചെയ്യും. 
 
രാത്രി ഡെസേര്‍ട്ടുകളും ഒഴിവാക്കണം. രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഐസ്‌ക്രീം ഒരു കാരണവശാലും കഴിക്കരുത്. രാത്രി ഐസ്‌ക്രീം കഴിച്ചാല്‍ കൊഴുപ്പ് അടിഞ്ഞുകൂടി പൊണ്ണത്തടിക്ക് കാരണമാകും. 
 
പിസ, ബര്‍ഗര്‍ പോലുള്ള വിഭവങ്ങളും രാത്രി കഴിക്കരുത്. രാത്രി പിസ കഴിക്കുന്നത് നെഞ്ചെരിച്ചില്‍ ഉണ്ടാക്കും. കഫീന്‍ ധാരാളം അടങ്ങിയ ഡാര്‍ക് ചോക്ലേറ്റുകളും രാത്രി കഴിക്കരുത്. ഇത് ശരീരഭാരം കൂട്ടും. മാത്രമല്ല, ഡാര്‍ക് ചോക്ലേറ്റുകള്‍ രാത്രി കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും. 
 
സോസേജ്, ബേക്കന്‍ ഹാം, ഹോട്ട്‌ഡോഗ് തുടങ്ങിയ സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിനു കാരണമാകും. പ്രോസസ്ഡ് മീറ്റുകള്‍ രാത്രി ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്. 
 
രാത്രി ഏഴ് മണിക്ക് മുന്‍പ് അത്താഴം കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ചുരുങ്ങിയത് ഉറങ്ങുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. മാത്രമല്ല വളരെ കട്ടിയുള്ള ഭക്ഷണ സാധനങ്ങള്‍ രാത്രി കഴിക്കരുത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ഈ ഇലയിട്ട് വെള്ളം കുടിക്കാം