Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികൾക്കും മുതിർന്നവർക്കും ബേബി പൌഡർ!

ബേബി പൌഡർ നല്ലതോ?

കുട്ടികൾക്കും മുതിർന്നവർക്കും ബേബി പൌഡർ!
, ബുധന്‍, 23 മെയ് 2018 (10:43 IST)
കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് നമ്മൾ. പ്രത്യേകിച്ചും അവരുടെ ആരോഗ്യത്തിന്റേയും ശുചിത്വത്തിന്റേയും കാര്യത്തിൽ. അവർക്കായി വാങ്ങുന്ന സാധനം പലയാവർത്തി പരിശോധിച്ച ശേഷമാകും ഓരോരുത്തരും തിരഞ്ഞെടുക്കുന്നത് തന്നെ. 
 
രാവിലെ എണ്ണ തേപ്പിച്ച് കുളിപ്പിച്ച്, കണ്ണെഴുതി പൊട്ട് തൊട്ട് പൌഡറിട്ട് കുഞ്ഞിനെ ഒരുക്കുക എന്നത് മലയാളികളുടെ പരമ്പരാഗത ശീലങ്ങളില്‍ പെട്ടതാണ്. കൂടുതലും ആളുകൾ ബേബി പൌഡർ ഉപയോഗിക്കാറുണ്ട്. കുട്ടികളുടെ ചർമത്തിന് അനുകൂലമായ ബേബി പൌഡർ അത്രമേൽ വിശ്വാസ്യതയും ചേർന്നതാണെന്ന് വേണമെങ്കിൽ പറയാം. 
 
ചിലപ്പോഴൊക്കെ, കുട്ടികളുടെ പൌഡർ മുതിർന്നവരും ഉപയോഗിക്കാറുണ്ട്. ഇത് മുതിർന്നവരുടെ സൌന്ദര്യത്തിന് മാറ്റു കൂട്ടുകയും ചെയ്യും. അത്തരത്തിലുള്ള ചില സൗന്ദര്യസംരക്ഷണ വഴികൾ ഇതാ
 
മേക്കപ്പ് കൂടുതൽ സമയം തിളക്കത്തോടേ മങ്ങാതെ കാത്ത് സൂക്ഷിക്കാൻ കോൺസ്റ്റാർച്ച് അടങ്ങിയ ബേബി പൗഡർ സഹായിക്കും. മുഖത്ത് സൺസ്ക്രീൻ തേച്ചു പിടിപ്പിച്ച ശേഷം അല്പം ബേബി പൗഡർ അതിന് പുറത്ത് ഒന്ന് ചെറുതായി പുരട്ടിയാൽ മതി, ദിവസം മുഴുവൻ മുഖം ഫ്രെഷ് ആയിരിക്കാൻ മറ്റൊന്നും ആവശ്യമില്ല.
 
ശരീരത്തിൽ എവിടെയും ഉള്ള ഈർപ്പം വലിച്ചെടുക്കാൻ ബേബി പൗഡറിന് കഴിയും, പ്രത്യേകിച്ച് കൈക്കുഴി, വിരലുകൾക്കിടയിൽ, തുടയിടക്കുകളിൽ അങ്ങനെ ശരീരത്തിൽ അധികം വിയർക്കുന്ന ഭാഗങ്ങളിൽ എല്ലാം ഇത് അത്ഭുതകരമായ ആശ്വാസം പകരും. 
 
പലർക്കും ചർമ്മത്തിൽ പലരീതിയിൽ ചുവന്ന പാടുകൾ ഉണ്ടാക്കാറുണ്ട്, അവയ്ക്ക് ഏറ്റവും ഉത്തമമാണ് ബേബി പൗഡർ. മുഖക്കുരു, പ്രാണികളുടെ കടികൊണ്ടുണ്ടാകുന്ന തടിപ്പ്, ഷേവ് ചെയ്യുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ, സൂര്യാഘതം കൊണ്ടുണ്ടാകുന്ന പൊള്ളലുകൾ എന്നിവയ്ക്ക് എല്ലാം ഗുണപ്രദമാണ് ബേബി പൗഡർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഴപ്പിണ്ടി ശീലമാക്കിയാല്‍ ഈ രോഗങ്ങള്‍ പമ്പ കടക്കും