Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേന്ത്രപ്പഴം ഇങ്ങനെ കഴിക്കുന്നത്, ഔഷധത്തിന് തുല്യം !

നേന്ത്രപ്പഴം ഇങ്ങനെ കഴിക്കുന്നത്, ഔഷധത്തിന് തുല്യം !
, വെള്ളി, 14 ഡിസം‌ബര്‍ 2018 (16:45 IST)
നേന്ത്രപ്പഴം ഊർജ്ജത്തിനും ശാരീരിക വളർച്ചക്കും ഏറെ ഉത്തമമായ ഒന്നാണ്. നമ്മൾ മലയാളികൾക്ക് നേന്ത്രക്കായയും പഴവുമെല്ലാം വലിയ ഇഷ്ടവുമാണ്. നേന്ത്രക്കായ തോരനായും മെഴുക്കുപുരട്ടിയായും വറുത്തുമെല്ലാം നമ്മൾ കഴിക്കും. പഴുത്തുകഴിഞ്ഞാൽ അതേപടിയും പുഴുങ്ങിയും കഴിക്കാറുണ്ട്.
 
എന്നാൽ ഏതു രീതിയിൽ നേന്ത്രപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഫലം ചെയ്യുക എന്നറിയാമോ. അധികം പഴുക്കാത്ത പച്ചചുവയുള്ള നേന്ത്രപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്. ഇത് അതേപടിയോ, പുഴുങ്ങിയോ കഴിക്കാം. ഇത്തരത്തിൽ നേന്ത്രപ്പഴം കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
 
അധികം പഴുക്കാത്ത നേന്ത്രപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈറുകളാണ് ഇത് ഏറെ ഗുണകരമാക്കി മാറ്റുന്നത്. ശരീരത്തിന് ഏറെ അത്യവശ്യമായ ജീവകം ബി 6 ഇതിലൂടെ ശരീരത്തിൽ എത്തും.  ഇങ്ങനെ നേന്ത്രപ്പഴം കഴിക്കുന്നത്. ശരീരത്തിലെ ദഹനപ്രക്രിയ ത്വരിതപ്പെടുകയും. ശരീരത്തിൽ അടിഞ്ഞിരിക്കുന്ന അമിതമായ കൊഴുപ്പിനെ എരിയിച്ച് കളയുകയും ചെയ്യും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കപ്പയിൽ വിഷാംശം ? നമ്മൾ മലയാളികൾ ഇത് അറിഞ്ഞിരിക്കണം !