പതിവായാല്‍ ബാർബിക്യൂ നിങ്ങളെ രോഗിയാക്കാം; കാരണം ഇതാണ്
പതിവായാല്‍ ബാർബിക്യൂ നിങ്ങളെ രോഗിയാക്കാം; കാരണം ഇതാണ്
പുതിയ ആഹാര രീതികള്‍ സമൂഹത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ചതോടെ യുവതീ - യുവാക്കളുടെ ഇഷ്‌ട ഭക്ഷണമാണ് ബാര്‍ബിക്യൂ. എണ്ണയില്‍ വറുക്കാതെ കനലില്‍ ചുട്ടെടുക്കുന്ന ഇറച്ചി ബാര്‍ബിക്യൂ എന്നാണ് അറിയപ്പെടുന്നത്. ചിക്കന്‍, ബീഫ്, മട്ടന്‍ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്.
ചുട്ടെടുക്കുന്നത് കൊണ്ടു തന്നെ ബാര്‍ബിക്യൂ വിഭവങ്ങള്‍ ശരീരത്തിനു ദോഷം ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പുറത്തേക്കു വമിക്കുന്ന പുകയില്‍ അടങ്ങിയിരിക്കുന്ന 'വിഷവാതകങ്ങള്‍' ഭക്ഷണത്തിലേക്ക് നേരിട്ട് കയറിക്കൂടുന്നതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്.
ബാർബിക്യു തയ്യാറാക്കുമ്പോള്‍ മാംസം കരിയുന്നത് സ്വാഭാവികമാണ്. ഗ്യാസില്‍ നേരിട്ട് ചുടുന്നതും ചര്‍ക്കോള്‍ ഉപയോഗിക്കുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
മാംസം കരിയുകയോ, ഉയർന്ന ഊഷ്മാവിൽ പൊരിക്കുകയോ വേവുകയോ ചെയ്യുമ്പോൾ എച്ച്സിഎ (ഹെറ്ററോസൈക്ലിക് അമീനുകൾ, പിഎഎച്ച് (പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോ കാർബണുകൾ) എന്നിവ ഉണ്ടാക്കും.
ബാര്‍ബിക്യൂ പതിവായി കഴിക്കുന്നവരില്‍ ശ്വാസകോശ രോഗങ്ങളാണ് കണ്ടുവരുന്നത്. ബാര്‍ബിക്യൂ ഭക്ഷണം കഴിക്കുന്നവരില്‍ ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ 36 ശതമാനം കൂടുതലാണെന്നാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്‍സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്.