Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാലുകൾ സുന്ദരമായി സൂക്ഷിയ്ക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളു !

വാർത്തകൾ
, തിങ്കള്‍, 8 ജൂണ്‍ 2020 (16:01 IST)
ഒരാളുടെ കാലില്‍ നോക്കിയാല്‍ അയാളുടെ വ്യത്തിയും സ്വഭാവവുമൊക്കെ അറിയാന്‍ കഴിയുമെന്നാണ് പറയുന്നത്. കാലും കാൽപ്പാദങ്ങളും വൃത്തിയായി സൂക്ഷിക്കാൻ വീട്ടിൽ തന്നെ ചില നുറുങ്ങ് വിദ്യകൾ പരീക്ഷിക്കാവുന്നതാണ് അക്കാര്യങ്ങളാണ് ഇനി പറയുന്നത്
 
ചെറുനാരങ്ങാ രണ്ടായി മുറിച്ച് കാലില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിനുശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ട് പ്രാവിശ്യം ഇങ്ങനെ ചെയ്താല്‍ കാലുകള്‍ക്ക് നിറം ലഭിക്കും. രണ്ട് ടീസ്പൂണ്‍ ഒലിവ് എണ്ണയും രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിക്കുക.ഈ മിശ്രിതം കാലില്‍ പുരട്ടി പതിനഞ്ച് മിനിട്ട് മസ്സാജ് ചെയ്യുക. അതിനുശേഷം ചെറു ചൂടുവെളളത്തില്‍ കാലുകള്‍ കഴുകുക. 
 
പുറത്ത് പോകുമ്പോള്‍ എപ്പോഴും കാലില്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതു കാലുകളില്‍ കരുവാളിപ്പുണ്ടാകുന്നതും ചുളിവുകള്‍ വീഴുന്നതും തടയുകയും ചര്‍മ്മകാന്തി കൈവരിക്കുന്നതിന് സഹായകമാകും. കാലുകളില്‍ എണ്ണ തേയ്ക്കുന്നത് ഞരമ്പുകളുടെ ഉണര്‍വിനും തലച്ചോറിന്റെ ഉത്തേജനത്തിനും സഹായകമാണ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിരോധം വർധിപ്പിക്കാൻ നെല്ലിക്ക, അറിയാം മറ്റ് ഗുണങ്ങളും