Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കൂ; ഗുണങ്ങൾ നിരവധിയാണ്!

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ, ഇപ്പോൾ മുതലെങ്കിലും രാവിലെ വെള്ളം കുടിക്കുന്നത് ശീലമാക്കിക്കൊള്ളൂ.

രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കൂ; ഗുണങ്ങൾ നിരവധിയാണ്!

തുമ്പി ഏബ്രഹാം

, ശനി, 21 ഡിസം‌ബര്‍ 2019 (16:02 IST)
പ്രഭാത ഭക്ഷണത്തിന് മുമ്പായി വെള്ളം കുടിക്കുമ്പോൾ, അത് ആമാശയത്തിന് പൂർണ്ണത നൽകാൻ സഹായിക്കുന്നു. അതുപോലെ ഇത് നിങ്ങൾ അടുത്ത ഭക്ഷണത്തിനായി ഇരിക്കുന്നതിന് മുൻപ് നിങ്ങളുടെ ശരീരരത്തിലെ കലോറികളെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായി നടത്തിയ പഠനങ്ങൾ അനുസരിച്ച്, പ്രഭാത ഭക്ഷണത്തിന് മുമ്പായുള്ള ജല ഉപഭോഗം ശരീരത്തിലെ കലോറിയെ 13 ശതമാനം വരെ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
 
ശരീരഭാരം കുറയ്ക്കാനായി ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. ഇതിനായി വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ മതി.പഠനങ്ങൾ തെളിയിക്കുന്നത് അതിരാവിലെ വെള്ളം കുടിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മികച്ച രീതിയിലാക്കാൻ സഹായിക്കുമെന്നാണ്. 
 
അതുപോലെതന്നെ ഭക്ഷണം അധികം കഴിക്കാതിരിക്കാനായി വെള്ളം കൂടുതൽ കുടിക്കുന്നത് നല്ലതാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ, ഇപ്പോൾ മുതലെങ്കിലും രാവിലെ വെള്ളം കുടിക്കുന്നത് ശീലമാക്കിക്കൊള്ളൂ.
 
നിങ്ങളുടെ ഭക്ഷണ ക്രമീകരണത്തിലും ഇത് വേണ്ടത്ര സഹായം നൽകുന്നു. ശരീരത്തിൽ ആവശ്യമായ ജലാംശം ഇല്ലാതെ വരുമ്പോൾ ഉണ്ടാവുന്ന ദാഹത്തെ നമ്മൾ വിശപ്പ് ആയി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. ഇതുവഴി ശരീരം നമ്മെ കൂടുതൽ ഭക്ഷണങ്ങൾ കഴിക്കാൻ പ്രേരിപ്പിച്ചേക്കാം. അതുകൊണ്ട് വെള്ളം കുടിക്കുന്നതിലൂടെ അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് തടയാൻ നിങ്ങളെ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുകവലിക്കാരുടെ ശ്രദ്ധക്ക് ശ്വാസകോശം ക്ലീനാക്കും ഈ പഴങ്ങൾ !