Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസിഡ് ഉണ്ടെന്ന് കരുതി നാരങ്ങാ വെള്ളം ഒഴിവാക്കേണ്ട; ഗുണങ്ങൾ ഏറെയാണ്

ഗുണങ്ങൾ അറിഞ്ഞ് കുടിച്ചോളൂ നാരങ്ങാ വെള്ളം

ആസിഡ് ഉണ്ടെന്ന് കരുതി നാരങ്ങാ വെള്ളം ഒഴിവാക്കേണ്ട; ഗുണങ്ങൾ ഏറെയാണ്
, ബുധന്‍, 6 ജൂണ്‍ 2018 (12:59 IST)
ചൂടുകാലത്ത് ദാഹം അകറ്റാൻ നമ്മളിൽ ഏറെപ്പേരും ആശ്രയിക്കുന്നത് നാരങ്ങാ വെള്ളത്തെയാണ്. അത് ഇഷ്‌ടല്ല്ലാത്തവർ വളരെ കുറവുമാണ്. ഉപ്പ്, പഞ്ചസാര അല്ലെങ്കിൽ ഉപ്പും പഞ്ചാസാരും ഒരുമിച്ചും ചേർത്തും നാരങ്ങാ വെള്ളം കുടിക്കാം. സിട്രിക് ആസിഡാണ് നാരങ്ങയിൽ ഉള്ളത്. എങ്ങനെ കുടിച്ചാലും നാരങ്ങാ വെള്ളം ശരീരത്തിന് നല്ലതാണ്. എന്ന് കരുതി അളവിൽ കൂടുതൽ കഴിക്കാനും പാടില്ല. നാരങ്ങാ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യകരമായ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
 
രാവിലെ ഉണര്‍ന്നാല്‍ ചെറുചൂട് വെള്ളത്തില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനത്തിന് അത്യുത്തമമാണ്. ഇത് വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിലെ വിഷാംശത്തെ പുറംതള്ളാനും സഹായിക്കും. അതേ കിഡ്നി സ്റ്റോണ്‍ തടയാന്‍ നാരങ്ങാവെള്ളം ഉത്തമമാണ്. കാത്സ്യം കല്ലുകള്‍ അടിയാതിരിക്കാന്‍ ഏറ്റവും ഉത്തമം സിട്രിക് സിഡിന്റെ അളവ് വർദ്ധിപ്പിക്കുക എന്നതാണ്.  ½ കപ്പ്‌ നാരങ്ങാനീര് എങ്കിലും ദിവസവും ശരീരത്തില്‍ എത്തുന്നത് ശരീരത്തിന് ഉന്മേഷം നൽകാൻ മികച്ചതാണ്.
 
ഇവ മാത്രമല്ല, പ്രതിരോധ ശേഷി കൂട്ടാനും വായ്‌നാറ്റമകറ്റാനും ഭാരം നിയന്ത്രിക്കാനുമൊക്കെ നാരങ്ങാ വെള്ളം അത്യുത്തമമാണ്. എങ്ങനെയെന്നല്ലേ. അടിക്കടിവരുന്ന ചെറിയ രീതിയിലുള്ള അസുഖങ്ങൾ മാറ്റാൻ നാരങ്ങാ വെള്ളം കുടിക്കുന്നതിലൂടെ കഴിയും. ധാരാളം ആന്റി ഓക്സിഡന്റ്, വൈറ്റമിന്‍ സി എന്നിവ അടങ്ങിയതാണ് നാരങ്ങ. ¼ കപ്പ്‌ നാരങ്ങാ നീരില്‍ 23.6 ഗ്രാം വൈറ്റമിന്‍ സി ഉണ്ട്. ഇത് ശരീരത്തിന് ഉത്തമമാണ്. പ്രകൃതിദത്തമായ ഒരു എയര്‍ ഫ്രഷ്‌നര്‍ കൂടിയാണ് നാരങ്ങ. അതുകൊണ്ടുതന്നെ മീനും ഇറച്ചിയുമൊക്കെ കഴിച്ച ശേഷം ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം കുടിക്കുന്നത് വായ്‌നാറ്റം അകറ്റാൻ നല്ലതാണ്. ഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഉറപ്പായും നാരങ്ങ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന പെക്ടിന്‍ എന്ന ഫൈബര്‍ ഭാരം കുറയ്‌ക്കാൻ സഹായിക്കും.
 
എന്നാൽ ഇതിനൊക്കെ പ്രകൃതിദത്തമായ നാരങ്ങ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കടയിൽ നിന്ന് വാങ്ങുന്ന നാരങ്ങയിൽ ഇത്തരത്തിലുള്ള ഗുണങ്ങൾ കുറവായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഊര്‍ജത്തിന്റെ കലവറയായ സീതപ്പഴത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിയാതെ പോകരുത്