Webdunia - Bharat's app for daily news and videos

Install App

മാതള ജ്യൂസ്; ഗുണങ്ങൾ ഏറെയാണ്

മാതള ജ്യൂസ് ആരോഗ്യത്തിന് അത്യുത്തമം

Webdunia
വ്യാഴം, 24 മെയ് 2018 (08:40 IST)
പഴവർഗ്ഗങ്ങൾ എല്ലാം തന്നെ ആരോഗ്യത്തിന് ഗുണകരമാണ്. എന്നാൽ ഒരുപിടി മുന്നിൽ നിൽക്കുന്നത് എന്തുകൊണ്ടും മാതളം തന്നെയാണ്. ഔഷധ ഗുണങ്ങളും ആരോഗ്യ ഗുണങ്ങളും ഏറ്റവും കൂടുതലുള്ളത് മാതളത്തിലാണ്. മാതളത്തിന്റെ ജ്യൂസിലും ഇതേപോലെ ഗുണങ്ങൾ ഒട്ടേറെയാണ്. അവ എന്തൊക്കെയെന്നല്ലേ...
 
ആന്റി ഓക്‌സിഡന്റുകൾ
 
മറ്റ് ഫലങ്ങളേക്കാൾ കൂടുതൽ ആന്റിഓക്‌സിഡന്റ് മാതള ജ്യൂസിൽ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് ദിവസവും കുടിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ പല പ്രശ്‌നങ്ങളും ഇതിലൂടെ മാറും. രക്‌തം വർദ്ധിപ്പിക്കാൻ ഏറ്റവും ഉചിതമായ മാതളത്തിൽ റെഡ് വൈൻ, ഗ്രീൻ ടീ തുടങ്ങിയവയിൽ ഉള്ളതിനേക്കാൾ മൂന്നിരട്ടി ആന്റിഓക്‌സിഡന്റുകളാണുള്ളത്.
 
ജീവകം സി
 
ശരീരത്തിന് ജീവകം സി അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ മാതളം ഇതിന് അത്യുത്തമമാണ്. ദിവസവും ശരീരത്തിന് ആവശ്യമായ ജീവകം സിയുടെ നാൽപ്പതു ശതമാനത്തോളം മാതളജ്യൂസിന് തരാനാകും.
 
അർബുദം തടയും
 
പ്രോസ്റ്റേറ്റ് അർബുദ കോശങ്ങളുടെ വളർച്ച തടയാൻ മാതള ജ്യൂസിനു കഴിയും എന്നാണ് വിധഗ്‌ദർ പറയുന്നത്.
 
ചർമത്തിന്റെ ആരോഗ്യത്തിന്
 
ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനു സഹായകമായ പോഷകങ്ങൾ മാതള ജ്യൂസിലുണ്ട്. മാതള ജ്യൂസിലെ നിരോക്സീകാരികൾ ഫ്രീ റാഡിക്കലുകളുടെ പ്രവർത്തനം തടയാൻ സഹായിക്കുന്നു. 
 
ദഹനത്തിനു സഹായകം
 
ദഹനം മെച്ചപ്പെടുത്താൻ അത്യുത്തമമാണ് മാതളം. ഇത് ഉദരത്തിലെ വീക്കം തടഞ്ഞ് ദഹനം മെച്ചപ്പെടുത്തുന്നു. ക്രോൺസ് ഡിസീസ്, അൾസർ, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് മുതലായവ ഉള്ളവർക്ക് മാതള ജ്യൂസ് പ്രയോജനകരമാണ്.
 
ഓർമശക്തി മെച്ചപ്പെടുത്തുന്നു
 
മാതള ജ്യൂസിൽ അടങ്ങിയ പോളിഫിനോളുകൾ നാഡികളെ സംരക്ഷിക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഓർമശക്തി മെച്ചപ്പെടുത്താൻ ഇതു സഹായിക്കുന്നു. അൽഷിമേഴ്സിൽ നിന്ന് സംരക്ഷണമേകാനും മാതള ജ്യൂസ് സഹായിക്കുന്നു.
 
അണുബാധ തടയുന്നു
 
ജീവകം സി, രോഗപ്രതിരോധ ശക്തിയേകുന്ന ജീവകം ഇ തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഗങ്ങളെയും അണുബാധയെയും തടയാൻ മാതള ജ്യൂസിനു കഴിയും.
 
ഇത്രയും ഗുണങ്ങൾ ഉള്ളപ്പോൾ ദിവസേന ഓരോ ഗ്ലാസ്‌ മാതള ജ്യൂസ് കഴിക്കുന്നത് പ്രയോജനകരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നേരത്തേ പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ശൈത്യകാലത്ത് അസ്ഥി വേദന വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?

ബുദ്ധി വികാസത്തിന് ഈ ഭക്ഷണങ്ങൾ

ഉപ്പിന് കാലഹരണ തീയതി ഉണ്ടോ? ഉപ്പ് മോശമാകാന്‍ എത്ര സമയമെടുക്കും?

വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് എന്താണ്! നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?

അടുത്ത ലേഖനം
Show comments